First Gear
ലോകത്തിലെ ഏറ്റവും സുരക്ഷിത എയർക്രാഫ്റ്റുകൾ ഏതൊക്കെ
പുതിയ പട്ടിക പ്രകാരം ഈ വർഷവും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് എയർ ന്യൂസിലാൻഡ് ആണ്.

ഈ വർഷം വിമാനയാത്രയ്ക്ക് ഏറ്റവും സുരക്ഷിതമെന്ന് കണക്കാക്കപ്പെടുന്ന 5 എയർലൈനുകളുടെ പട്ടിക നോക്കാം. എയർലൈൻ റേറ്റിംഗ് ഡോട്ട് കോമിന്റെ റിപ്പോർട്ട് പ്രകാരം ഈ വർഷം ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാവുന്ന എയർ ക്രാഫ്റ്റുകളായി തെരഞ്ഞെടുത്ത വിമാനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
എയർ ന്യൂസിലാൻഡ്
പുതിയ പട്ടിക പ്രകാരം ഈ വർഷവും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് എയർ ന്യൂസിലാൻഡ് ആണ്. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ ക്വണ്ടാസ് പട്ടികയിൽ രണ്ടാം സ്ഥാനം നേടി. എമിറേറ്റ്സ്, കാത്തി പസഫിക്, ഖത്തർ എയർവെയ്സ് എന്നിവ പട്ടികയിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാന കമ്പനികളുടെ പട്ടികയിൽ ഓസ്ട്രേലിയൻ വിമാന കമ്പനിയായ വിർജിൻ ഓസ്ട്രേലിയ നാലാം സ്ഥാനത്ത് എത്തി. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ദേശീയ വിമാന കമ്പനിയായ എത്തിഹാദ് എയർവെയ്സ് ആണ് ലോകത്തിലെ അഞ്ചാമത്തെ സുരക്ഷിത എയർക്രാഫ്റ്റ്.