Connect with us

Uae

ഡോ. ദീപക് മിത്തൽ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റു

നേരത്തെ ഈജിപ്ത്, ഇസ്റാഈൽ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ  സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Published

|

Last Updated

അബൂദബി|ഇന്ത്യയുടെ പുതിയ യു എ ഇ അംബാസഡറായി ഡോ. ദീപക് മിത്തൽ ചുമതലയേറ്റു. നിയമനം പ്രഖ്യാപിച്ച് ഏകദേശം രണ്ട് മാസങ്ങൾക്ക്ശേഷമാണ് അദ്ദേഹം വെള്ളിയാഴ്ച അബൂദബിയിലെ ഇന്ത്യൻ എംബസിയിൽ ചുമതലയേറ്റത്. 2021 നവംബർ മുതൽ 2025 ഒക്ടോബർ വരെ സേവനമനുഷ്ഠിച്ച സഞ്ജയ് സുധീറിന്റെ പിൻഗാമിയായാണ് അബൂദബിയിലെത്തുന്നത്.

രാഷ്ട്രപിതാവായ മഹാത്മാഗാന്ധി പ്രതിമക്ക് മുമ്പിൽ പുഷ്പാർച്ചന നടത്തിയാണ് ആദ്യ ദിനം ആരംഭിച്ചത്. ഔദ്യോഗിക പദവിയുടെ പ്രതീകാത്മക തുടക്കം കുറിച്ച് എംബസിയിൽ ഒരു തൈ നടുകയും ചെയ്തു. “മഹാത്മാവിന്റെ ആദർശങ്ങളെയും സുസ്ഥിരതയെയും ഉൾക്കൊള്ളുന്നു’ എന്ന അടിക്കുറിപ്പോടെ ഈ ചിത്രങ്ങൾ എംബസി പ്രസിദ്ധപ്പെടുത്തി.

1998 ബാച്ചിലെ ഐ എഫ് എസ് ഓഫീസറായ ഡോ. മിത്തൽ നേരത്തെ ഈജിപ്ത്, ഇസ്റാഈൽ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ  സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസൽ ജനറലായും 2020 ആഗസ്റ്റ് മുതൽ 2023 മാർച്ച് വരെ ഖത്വറിൽ ഇന്ത്യൻ അംബാസഡറായും പ്രവർത്തിച്ചു. വിദേശകാര്യ മന്ത്രാലയത്തിൽ, ഇന്ത്യയുടെ അയൽരാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിവിധ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചു. പിന്നീട് പാകിസ്താൻ, അഫ്ഗാനിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളുടെ ചുമതലയുള്ള വിഭാഗത്തിന്റെ തലവനായി.
അവസാനത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഡയറക്ടറായും പിന്നീട് അഡീഷണൽ സെക്രട്ടറിയായും അദ്ദേഹം രണ്ട് തവണ സേവനമനുഷ്ഠിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഡീഷണൽ സെക്രട്ടറിയായിരുന്നു.

 

 

Latest