Connect with us

Saudi Arabia

മോശം കാലാവസ്ഥ; സഊദിയിൽ സ്‌കൂളുകൾക്ക് ഇന്നും അവധി

നേരിട്ടുള്ള ക്ലാസുകൾക്ക് പകരം 'സദ അൽ-മദാരിസ്' പത്രത്തിലൂടെയും അംഗീകൃത വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകൾ വഴിയും ഓൺലൈൻ പഠനം ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

Published

|

Last Updated

റിയാദ്| ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സുരക്ഷ മുൻനിർത്തിയും ഇന്ന് വ്യാഴാഴ്ച സ്‌കൂളുകൾക്ക് അവധിയായിയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അതേസമയം നേരിട്ടുള്ള ക്ലാസുകൾക്ക് പകരം ‘സദ അൽ-മദാരിസ്’ പത്രത്തിലൂടെയും അംഗീകൃത വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകൾ വഴിയും ഓൺലൈൻ പഠനം ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

റിയാദ് നഗരത്തിലെയും ദിരിയ, താദിഖ്, ഹുറൈമല, റുമാ, ദിർമ, അൽ-ഖർജ്, അൽ-ഹരീഖ്, അൽ-ദലം, അൽ-മുസാഹ്മിയ, ഹവ്ത ബനി തമീം, അൽ-ദവാദ്മി, അഫീഫ്, സുൽഫി, മജ്മഅ, അൽ-ഘട്ട്, ഷഖ്‌റ ഗവർണറേറ്റുകളിലെയും എല്ലാ വിദ്യാർഥികൾക്കും, അധ്യാപകർക്കും, ഭരണവിഭാഗം ജീവനക്കാർക്കും ബാധകമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

കാലാവസ്ഥ വ്യതിയാനം പരിഗണിച്ചു എല്ലാവരുടെയും സുരക്ഷ മുൻ നിർത്തിയാണ് സ്‌കൂളുകൾക്ക് അവധി. മോശം കാലാവസ്ഥയെ തുടർന്ന് രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്നലെ സ്‌കൂളുകൾ പ്രവർത്തിച്ചിരുന്നു. ശൈത്യകാല അവധിക്ക് മുൻപുള്ള അപ്രതീക്ഷിത അവധി ദിവസങ്ങൾ സ്‌കൂളുകളുടെ പ്രവർത്തനങ്ങളെയും കുട്ടികളുടെ പഠനത്തെയും സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.

 

 

Latest