Connect with us

Kerala

പരാതിക്കാരിയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസ്; സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് നാളെ

കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി

Published

|

Last Updated

തിരുവനന്തപുരം| രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ സ്ത്രീയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിസല്‍ സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് നാളെ. കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി. പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും കോടതി ഉത്തരവ് നാളെ പരിഗണിക്കും.

കേസില്‍ സന്ദീപ് വാര്യര്‍ നാലാം പ്രതിയാണ്. രഞ്ജിത പുളിക്കല്‍ ഒന്നാം പ്രതിയും രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയുമാണ്. പരാതിക്കാരിക്കെതിരെ അധിക്ഷേപ വീഡിയോകള്‍ ചെയ്തതിനെ തുടര്‍ന്ന് പോലീസ് പിടികൂടിയിരുന്ന രാഹുല്‍ ഈശ്വറിന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്.

 

---- facebook comment plugin here -----

Latest