Kerala
ലാന്‍ഡിങ് ഗിയറിനു തകരാര്‍; കരിപ്പൂരിലിറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം നെടുമ്പാശ്ശേരിയിലിറക്കി
തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായതെന്നാണ് അധികൃതര്‍ പറയുന്നത്
കൊച്ചി | ജിദ്ദയില്‍ നിന്ന് പുറപ്പെട്ട് കരിപ്പൂരിലിറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തകരാറിലായതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയിലിറക്കി. രാവിലെ 9.10ന് എത്തേണ്ടിയിരുന്ന വിമാനത്തിനാണ് തകരാര്‍ ഉണ്ടായത്.
വിമാനത്തിന്റെ ടയറുകള്‍ പൊട്ടി. ലാന്‍ഡിങ് ഗിയറിനും തകരാര്‍ സംഭവിച്ചു. തുടര്‍ന്നാണ് 160 യാത്രക്കാര്‍ ഉണ്ടായിരുന്ന വിമാനം അപകടത്തില്‍ പെടാതെ കൊച്ചിയില്‍ ഇറക്കിയത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായതെന്നാണ് അധികൃതര്‍ പറയുന്നത്.
തകരാര്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ യാത്രക്കാരെ റോഡ് മാര്‍ഗം കരിപ്പൂരിലേക്കെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----


