Kerala
മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
എറണാകുളം പറവൂര്‍ സ്വദേശി ശരത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
മലപ്പുറം|മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാരണാക്കര മൂലേക്കാവ് ക്ഷേത്ര പൂജാരി എറണാകുളം പറവൂര്‍ സ്വദേശി ശരത്താണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബദ്ധത്തില്‍ കാല് തെറ്റി കുളത്തിലേക്ക് വീണതായിരിക്കാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന കാര്യങ്ങള്‍ക്ക് അന്വേഷണത്തിന് ശേഷമേ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
---- facebook comment plugin here -----



