Connect with us

Kerala

കിഫ്ബി മസാല ബോണ്ട് ഇടപാട്; ഇ ഡി നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

ഇ ഡി നോട്ടീസ് റദ്ദാക്കണമെന്ന മുഖ്യമന്ത്രിയുടെ ഹരജിയിലാണ് നടപടി

Published

|

Last Updated

തിരുവനന്തപുരം | കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ സംസ്ഥാന സര്‍ക്കാറിന് ആശ്വാസം. ഇഡി നോട്ടീസ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. ഇ ഡി നോട്ടീസ് റദ്ദാക്കണമെന്ന മുഖ്യമന്ത്രിയുടെ ഹരജിയിലാണ് നടപടി.

ഫെമ ചട്ടലംഘനം കണ്ടെത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി, മുന്‍ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇ ഡി നോട്ടീസ് അയച്ചത്. ഫെമ നിയമ ചട്ടലംഘനം കണ്ടെത്തിയെന്ന് അഡ്ജുഡികേറ്റിംഗ് അതോറിറ്റിക്ക് ഇ ഡി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
മസാല ബോണ്ട് വഴി കണ്ടെത്തിയ പണം അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ഉപയോഗിച്ചത് ചട്ടലംഘനം എന്നായിരുന്നു ആരോപണം.

2019ല്‍ 9.72 പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ട് ഇറക്കി 2,150 കോടി രൂപയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17 മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ബോണ്ട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്.

 

Latest