Connect with us

Kozhikode

തദ്‌രീബ് ഖത്മുല്‍ ഖുര്‍ആന്‍ കോഴ്‌സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയം

www.samastha.in എന്ന വെബ്‌സൈറ്റില്‍ തദ്‌രീബ് എന്ന ലിങ്കില്‍ പ്രവേശിച്ചാല്‍ പരീക്ഷാഫലം ലഭിക്കുന്നതാണ്.

Published

|

Last Updated

കോഴിക്കോട്| സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വിശുദ്ധ ഖുര്‍ആന്‍ പാരായണ പരിശീലനത്തിനു വേണ്ടി തയ്യാറാക്കിയ തദ്‌രീബ് ഖത്മുല്‍ ഖുര്‍ആന്‍ കോഴ്‌സിന്റെ രണ്ടാം സെമസ്റ്റര്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഖാരിഅ് യൂസുഫ് ലത്തീഫിയുടെ നേതൃത്വത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും കാലത്ത് ആറുമണിക്ക് ഓണ്‍ലൈനില്‍ നടത്തുന്ന പരിശീലന ക്ലാസില്‍ നാലായിരത്തോളം പഠിതാക്കളുണ്ട്.

നാല് സെമസ്റ്ററുകളിലായി ക്രമീകരിച്ച കോഴ്‌സിന്റെ രണ്ടാം സെമസ്റ്റര്‍ പരീക്ഷാഫലമാണ് പ്രഖ്യാപിച്ചത്. നാല് സെമസ്റ്റര്‍ പരീക്ഷകളും വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് മെറിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.www.samastha.in എന്ന വെബ്‌സൈറ്റില്‍ തദ്‌രീബ് എന്ന ലിങ്കില്‍ പ്രവേശിച്ചാല്‍ പരീക്ഷാഫലം ലഭിക്കുന്നതാണ്.

വിജയികളെ  സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു. പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ് സാഹിബ്,  സി.പി.സൈതലവി മാസ്റ്റര്‍, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Latest