Connect with us

Ongoing News

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവള പ്രവര്‍ത്തനം സാധാരണ നിലയില്‍

വെള്ളിയാഴ്ച നിരവധി ആഭ്യന്തര, അന്തര്‍ദേശീയ വിമാനക്കമ്പനികളെ ബാധിച്ച വ്യാപകമായ കാലതാമസങ്ങള്‍ക്ക് ശേഷം, വിമാന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും സാധാരണ നിലയിലായതായി അധികൃതര്‍ അറിയിച്ചു

Published

|

Last Updated

റിയാദ്  | റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവള പ്രവര്‍ത്തനം സാധാരണ നിലയിലായി. വെള്ളിയാഴ്ച നിരവധി ആഭ്യന്തര, അന്തര്‍ദേശീയ വിമാനക്കമ്പനികളെ ബാധിച്ച വ്യാപകമായ കാലതാമസങ്ങള്‍ക്ക് ശേഷം, വിമാന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും സാധാരണ നിലയിലായതായി അധികൃതര്‍ അറിയിച്ചു

കഴിഞ്ഞ രണ്ട് ദിവസമായി ഒന്നിലധികം പ്രവര്‍ത്തന ഘടകങ്ങളുടെ ഓവര്‍ലാപ്പ്, മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് റിയാദിലേക്കുള്ള നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതും,വിമാനത്താവളത്തിന്റെ ഇന്ധന സംവിധാനത്തിലെ ഷെഡ്യൂള്‍ ചെയ്ത അറ്റകുറ്റപ്പണികളും ഉള്‍പ്പെടെ സാഹചര്യങ്ങള്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ കാരണമായതോടെ 200 ലധികം വിമാന സര്‍വ്വീസുകളെയാണ് ബാധിച്ചത്

യാത്രക്കാരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും ,യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പുറപ്പെടുവിച്ച ചട്ടങ്ങള്‍ക്കനുസൃതമായാണ് എല്ലാ നടപടികളും സ്വീകരിച്ചതെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ അനുഭവിച്ച അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുകയും, റദ്ദാക്കിയ വിമാനങ്ങളുടെ ബാഗേജ് ശേഖരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ, യാത്രക്കാര്‍ക്ക് സമയബന്ധിതമായ അപ്ഡേറ്റുകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എയര്‍ലൈനുകളുമായുള്ള ഏകോപനം തുടരുകയാണെന്നും അധികൃതര്‍ വ്യകത്മാക്കി

 

Latest