Saudi Arabia
സഊദി കസ്റ്റംസ് തുറമുഖങ്ങളില്‍ നിന്നും ഒരാഴ്ചക്കിടെ 957 കള്ളക്കടത്ത് വസ്തുക്കള്‍ പിടികൂടി
81 തരം മയക്കുമരുന്നുകള്‍, 454 നിരോധിത വസ്തുക്കള്‍, 1,852 തരം പുകയില ഉല്‍പ്പന്നങ്ങളും, മൂന്ന് തരം കറന്‍സികള്‍, 19 തരം ആയുധങ്ങളും അനുബന്ധ വസ്തുക്കളുമാണ് പിടികൂടിയത്
റിയാദ് | സഊദി കസ്റ്റംസ് തുറമുഖങ്ങളില്‍ നിന്നും ഒരാഴ്ചക്കിടെ കര, നാവിക, വ്യോമ തുറമുഖങ്ങളില്‍ നിന്ന് 957 കള്ളക്കടത്ത് വസ്തുക്കള്‍ പിടിച്ചെടുത്തതായി സഊദി സക്കാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി അറിയിച്ചു
81 തരം മയക്കുമരുന്നുകള്‍, 454 നിരോധിത വസ്തുക്കള്‍, 1,852 തരം പുകയില ഉല്‍പ്പന്നങ്ങളും, മൂന്ന് തരം കറന്‍സികള്‍, 19 തരം ആയുധങ്ങളും അനുബന്ധ വസ്തുക്കളുമാണ് പിടികൂടിയത്. എല്ലാ ബന്ധപ്പെട്ട വകുപ്പുകളുടെയും തുടര്‍ച്ചയായ സഹകരണത്തിലൂടെയും ഏകോപനത്തിലൂടെയും സമൂഹത്തിന്റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിന് രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനു പ്രതിജ്ഞാബദ്ധതമാണെന്ന് അതോറിറ്റി സ്ഥിരീകരിച്ചു.







