Kerala
കോഴിക്കോട് ആറ് വയസുകാരന്‍ കൊല്ലപ്പെട്ട സംഭവം; അമ്മ കസ്റ്റഡിയില്‍
മകന്‍ നന്ദ ഹര്‍ഷനെ കൊല്ലപ്പെടുത്തിയ വിവരം അമ്മ അനു തന്നെയാണ് പോലീസിനെ വിളിച്ച് അറിയിച്ചത്
കോഴിക്കോട് | കാക്കൂരില്‍ ആറു വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെകാക്കൂര്‍ രാമല്ലൂരിലാണ് സംഭവം. മകന്‍ നന്ദ ഹര്‍ഷനെ കൊല്ലപ്പെടുത്തിയ വിവരം അമ്മ അനു തന്നെയാണ് പോലീസിനെ വിളിച്ച് അറിയിച്ചത്.
തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. അമ്മ മാനസികാരോഗ്യ ചികിത്സയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.
---- facebook comment plugin here -----







