Connect with us

Kerala

ദുബൈയില്‍ നിന്നും എത്തിയ യുവാവിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും തട്ടിക്കൊണ്ടു പോയ സംഭവം; അഞ്ച് പേര്‍ പിടിയില്‍

സ്വര്‍ണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സൂചന

Published

|

Last Updated

കൊച്ചി |  നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍.മട്ടാഞ്ചേരി പീടികപ്പറമ്പില്‍ ആന്റണി നിസ്റ്റല്‍ കോണ്‍ (20), ഫോര്‍ട്ട് കൊച്ചി ചിറപ്പുറം ഒന്നാരക്കാട്ടില്‍ ഹംദാന്‍ ഹരീഷ് (21) ചുള്ളിക്കല്‍ മലയില്‍ ബിബിന്‍ (26), പള്ളുരുത്തി രാമേശ്വരം തെക്കേ വാരിയം വിഷ്ണു വിനോദ് (21), ഫോര്‍ട്ട് കൊച്ചി നസ്രത്ത് മൂലന്‍ കുഴി പുല്ലന്‍ തറ ജോയല്‍ ജോര്‍ജ് (22) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്. ദുബൈയില്‍ നിന്നും എത്തിയ കാസര്‍കോട് സ്വദേശിയായ മുഹമ്മദ് ഷാഫിയെയാണ് തട്ടിക്കൊണ്ടു പോയത്.സ്വര്‍ണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സൂചന.അജ്മാനിലെ കഫറ്റീരിയയില്‍ ഡെലിവറി ബോയിയാണ് ഷാഫി ജോലി ചെയ്യുന്നത്.

സ്വര്‍ണം ആവശ്യപ്പെട്ട് മര്‍ദ്ദിച്ച സംഘം, മൊബൈലും ബാഗും തട്ടിയെടുത്ത ശേഷം ഇയാളെ ആലുവ പറവൂര്‍ കവലയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ നിന്നും പ്രീ പെയ്ഡ് ടാക്‌സി കൗണ്ടറിലേക്ക് പോകുന്നതിനിടയില്‍ പിന്നില്‍ നിന്നും വന്ന മൂന്ന് പേര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. പിന്നീട് ബലം പ്രയോഗിച്ച് കാറില്‍ കയറ്റി.

ഒരു ലക്ഷം രൂപ വില വരുന്ന ഐ ഫോണും ഹാന്‍ഡ്ബാഗും സാധനങ്ങള്‍ കൊണ്ടുവന്ന പെട്ടിയും സംഘം കൈക്കലാക്കിയിരുന്നു.

 

Latest