Connect with us

From the print

ലക്ഷദ്വീപിൽ മുസ്്ലിം ജമാഅത്ത് വാർഷിക കൗൺസിലുകൾക്ക് തുടക്കമായി

ഈ മാസം പത്തിനകം യൂനിറ്റ് കൗൺസിലുകൾ പൂർത്തിയാകും

Published

|

Last Updated

അമിനി | “മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിൽ നടന്നു വരുന്ന മുസ്്ലിം ജമാഅത്ത് വാർഷിക കൗൺസിലുകളുടെ ഭാഗമായി ലക്ഷദ്വീപിലെ പുനഃഘടനാ പ്രവർത്തനങ്ങൾക്ക് അമിനിയിൽ തുടക്കമായി. പ്രഥമ കൗൺസിൽ കേരള മുസ്്ലിം ജമാഅത്ത് സെക്രട്ടറി മുസ്തഫ കോഡൂർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫത്ഹുല്ല തങ്ങൾ അധ്യക്ഷത വഹിച്ചു. ആർ ഡി ചീഫ് മുഹമ്മദ് പറവൂർ വിഷയാവതരണം നടത്തി. അനസ്‌കോയ ഹാജി ചെത്്ലത്ത്, മുനീർ ജൗഹരി പ്രസംഗിച്ചു.

ഈ മാസം പത്തിനകം യൂനിറ്റ് കൗൺസിലുകൾ പൂർത്തിയാകും. ഈ മാസം അവസാന വാരം നടക്കുന്ന ലക്ഷദ്വീപ് ചാപ്റ്റർ കൗൺസിലോടെ ദ്വീപിലെ പുനഃഘടനാ പ്രവർത്തനങ്ങൾക്ക് സമാപ്തിയാകും.

---- facebook comment plugin here -----

Latest