Connect with us

National

രാജസ്ഥാനില്‍ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ18 കൗണ്‍സിലര്‍മാരെ കാണാതായി ; ഹരിയാന പോലീസ് പിടികൂടിയതെന്ന് കോണ്‍ഗ്രസ്

തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യാനിരുന്ന കൗണ്‍സിലര്‍മാരെയാണ് കാണാതായതെന്നും സംഭവത്തില്‍ ദുരൂഹതുയുണ്ടെന്നും ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി

Published

|

Last Updated

പിഞ്‌ജോര്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്

ജയ്പൂര്‍  | രാജസ്ഥാനിലെ തിജാര മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 18 കൗണ്‍സിലര്‍മാരെ കാണാതായി. സംഭവം വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യാനിരുന്ന കൗണ്‍സിലര്‍മാരെയാണ് കാണാതായതെന്നും സംഭവത്തില്‍ ദുരൂഹതുയുണ്ടെന്നും ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.

ഹിമാചല്‍ പ്രദേശില്‍ നിന്ന് മടങ്ങുകയായിരുന്ന രാജസ്ഥാനിലെ തിജാര മുനിസിപ്പല്‍ കൗണ്‍സിലിലെ 18 കൗണ്‍സിലര്‍മാരെയാണ് ഹരിയാനയില്‍ കാണാതായത്. നിര്‍ണായകമായ വോട്ടെടുപ്പിന് മുന്നോടിയായി ഈ കൗണ്‍സിലര്‍മാര്‍ ഹിമാചല്‍ പ്രദേശില്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഏഴ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ഉള്‍പ്പെടെ 273 നഗര സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള മേയര്‍, ചെയര്‍പേഴ്‌സണ്‍, പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ഈ സംഭവം.

കൗണ്‍സിലര്‍മാരെ ഹരിയാന പോലീസ് കസ്റ്റഡിയിലെടുത്തതായി കോണ്‍ഗ്രസ് ആരോപിക്കുന്നു.ഹിമാചല്‍ പ്രദേശില്‍ നിന്ന് ഹരിയാന വഴി മടങ്ങുകയായിരുന്ന തങ്ങളുടെ കൗണ്‍സിലര്‍മാരെ തടഞ്ഞുവെച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. ഹരിയാനയിലെ പഞ്ചകുല ജില്ലയിലുള്ള ചണ്ഡിമന്ദിര്‍-സുരാജ്പൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം വെച്ചാണ് കൗണ്‍സിലര്‍മാരെ തടഞ്ഞുവെച്ചതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കൗണ്‍സിലര്‍മാരെ പോലീസ് വാഹനങ്ങളില്‍ വലിച്ചിഴച്ചുകൊണ്ടുപോയെന്നും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അവരെ തടയാന്‍ ശ്രമിക്കുകയാണെന്നും പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു

ആരോപണങ്ങള്‍ക്ക് പിറകെ് പിഞ്‌ജോര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചു. കൗണ്‍സിലര്‍മാരെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസിന്റെ ആരോപണം തള്ളി ഹരിയാന പോലീസ് രംഗത്തെത്തി, കൗണ്‍സിലര്‍മാരെ തടഞ്ഞുവെച്ച സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഹരിയാന പോലീസ് വ്യക്തമാക്കി

ഹിമാചല്‍ പ്രദേശില്‍ നിന്ന് ഹരിയാന വഴി യാത്ര ചെയ്യുകയായിരുന്ന ചില രാജസ്ഥാന്‍ കൗണ്‍സിലര്‍മാരെ കാണാതായതായി വിവരം ലഭിച്ചിരുന്നുവെന്ന് എ സി പി രാം കുമാര്‍ വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹരിയാനയിലെ അംബാല ഇവരുടെ സാന്നിധ്യം കണ്ടെത്തിയതെന്നും അവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ആകെ 35 വാര്‍ഡുകളുള്ള തിജാര കൗണ്‍സിലില്‍ 31 സീറ്റുകളിലും സ്വതന്ത്രരാണ് വിജയിച്ചത്. ബി.ജെ.പി മൂന്ന് സീറ്റുകളും കോണ്‍ഗ്രസ് ഒരു സീറ്റും നേടി. തങ്ങള്‍ക്ക് ഒരു കൗണ്‍സിലര്‍ മാത്രമാണുണ്ടായിരുന്നതെങ്കിലും, 18 സ്വതന്ത്ര കൗണ്‍സിലര്‍മാരെ തന്റെ പാളയത്തിലെത്തിക്കാന്‍ കഴിഞ്ഞുവെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു.ഇതിലൂടെ തങ്ങള്‍ക്ക് ഏകദേശം 18 കൗണ്‍സിലര്‍മാരുടെ പിന്തുണയുണ്ടെന്നും, ഭൂരിപക്ഷബലത്തില്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ കഴിയുമെന്നുമാണ് കോണ്‍ഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

Content Highlights: A major political controversy erupted in Rajasthan after 18 councillors from the Tijara Municipal Council went missing in Haryana. The Congress party staged intense protests alleging that Haryana Police illegally detained the councillors to prevent them from voting. However, Haryana Police rejected the allegations, stating they are investigating the missing report.

---- facebook comment plugin here -----

Latest