Connect with us

National

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ബംഗ്ലാദേശിനെതിരെ 114 റണ്‍സിന്റെ വിജയവുമായി ഇന്ത്യ

Published

|

Last Updated

നഗോയ |  ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ 114 റണ്‍സിന്റെ വിജയവുമായി ഇന്ത്യ ഫൈനലിലേക്ക്.നിലവിലെ സ്വര്‍ണ ജേതാക്കളാണ് ഇന്ത്യ. മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ നന്ദനി ശര്‍മ, ദീപ്തി ശര്‍മ എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 195 റണ്‍സ്.
3 വീതം വിക്കറ്റുകള്‍ എടുത്ത നന്ദനി ശര്‍യും ദീപ്തി ശര്‍മയുമാണ് ഇന്ത്യന്‍ വിജയം സുഗമമാക്കിയത്.
ബംഗ്ലാദേശ് 15.4 ഓവറില്‍ വെറും 81 റണ്‍സില്‍ അവസാനിച്ചു.

ദീപ്തി ശര്‍മ 2.4 ഓവറില്‍ 7 റണ്‍സ് മാത്രം വഴ്ങ്ങി 3 വിക്കറ്റെടുത്തു. നന്ദനി ശര്‍മ 4 ഓവറില്‍ 25 റണ്‍സ് വഴങ്ങിയും 3 വിക്കറ്റെടുത്തു. ശ്രീ ചരണി 3 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റും സ്വന്തമാക്കി. ക്രാന്തി ഗൗഡ്, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ ഒരോ വിക്കറ്റും നേടി.

ബംഗ്ലാദേശ് നിരയില്‍ ഓപ്പണര്‍ ദിലാര അക്തറക്ക് മാത്രമാണ് അല്‍പ്പമെങ്കിലും തിളങ്ങാനായത്. താരം 23 പന്തില്‍ 27 ണ്‍സ് സ്വന്തമാക്കി. 4 ഫോറും ഒരു സിക്സും സഹിതമായിരുന്നു ഇന്നിങ്സ്. ഷര്‍മിന്‍ അക്തര്‍ (10), സുല്‍ത്താന്‍ ഖാത്തൂന്‍ (പുറത്താകാതെ 12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

നേരത്തെ ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ സ്മൃതി മന്ധാനയും ഷെഫാലി വര്‍മയും ചേര്‍ന്നു 36 പന്തില്‍ 72 റണ്‍സ് എടുത്തു. 9 പന്തില്‍ 2 സിക്സും 5 ഫോറും നേടിയാണ് സ്മൃതി പുറത്തായത്. പിന്നാലെ ഗുണാളന്‍ കമാലിനി റണ്‍സുമായി മടങ്ങി.ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് തിളങ്ങിയ മറ്റൊരു താരം. ക്യാപ്റ്റന്‍ 6 ഫോറുകള്‍ സഹിതം 33 പന്തില്‍ 40 റണ്‍സുമായി മടങ്ങി. റിച്ച ഘോഷിന് ഇത്തവണയും കാര്യമായൊന്നും ചെയ്യാനായില്ല. താരം 2 റണ്‍സുമായി പുറത്ത്.

#AsianGames #WomensCricket #TeamIndia #IndiaVsBangladesh #CricketNews #SirajLive #SportsNews

Content Highlights: India women’s cricket team crushed Bangladesh by 114 runs to storm into the Asian Games final. Batting first, India posted 195/4, powered by top-order hits. In reply, Bangladesh collapsed to 81 with Deepti Sharma and Nandani Sharma taking three wickets each.

---- facebook comment plugin here -----

Latest