Connect with us

Kerala

തൃശൂര്‍ കൂര്‍ക്കഞ്ചേരിയിലെ വീട്ടില്‍ വന്‍ കവര്‍ച്ച; 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും നഷ്ടപ്പെട്ടു

മകന്റെ ശസ്ത്രക്രിയക്കായി കുടുംബം ആശുപത്രിയിലേക്ക് പോയപ്പോഴാണ് സംഭവം.

Published

|

Last Updated

തൃശൂര്‍|തൃശൂരിലെ കൂര്‍ക്കഞ്ചേരിയിലെ വീട്ടില്‍ വന്‍ കവര്‍ച്ച. കൂര്‍ക്കഞ്ചേരി ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. വീട്ടില്‍ ആരുമില്ലാത്തപ്പോഴാണ് മോഷണം നടന്നത്. മകന്റെ ശസ്ത്രക്രിയക്കായി കുടുംബം ആശുപത്രിയിലേക്ക് പോയപ്പോഴാണ് സംഭവം. ഇന്നലെ രാത്രി 1.30ഓടെയാണ് മോഷ്ടാവ് അകത്തു കടന്നതെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി.

ഒരാള്‍ മതില്‍ ചാടി അകത്തു കടക്കുന്ന ദൃശ്യം ലഭിച്ചു. മതില്‍ ചാടിക്കടന്ന ശേഷം മോഷ്ടാവ് സി സി ടി വി തകര്‍ത്തു. വീട്ടിലെ രണ്ട് വാതിലുകള്‍ കുത്തിത്തുറന്ന നിലയിലാണ്. മൂന്ന് അലമാരകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കവര്‍ന്നത്.

ഹസന്‍ അലിയുടെ ഭാര്യയുടെയും മകളുടെയും മരുമകളുടെയുമായി 55 പവന്‍ സ്വര്‍ണമാണ് നഷ്ടമായത്. ബേങ്ക് വായ്പ അടക്കാന്‍ സൂക്ഷിച്ചിരുന്ന മൂന്നര ലക്ഷം രൂപയും കവര്‍ന്നു. കടുംബം രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് വാതില്‍ തുറന്നു കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. തൃശൂര്‍ സിറ്റി പോലീസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Content Highlights:
A massive burglary took place at a house in Koorkenchery, Thrissur, resulting in the loss of 55 sovereigns of gold and 3.5 lakh rupees. The incident happened at night while the family was away at a hospital. Police have launched a detailed investigation using CCTV footage.

 

---- facebook comment plugin here -----

Latest