Connect with us

Kerala

പ്രതിപക്ഷത്തായിരുന്നപ്പോള്‍ ധൂര്‍ത്ത് എന്നാരോപിച്ചു ബഹിഷ്‌കരിച്ച ലോക കേരള സഭ നടത്താന്‍ യു ഡി എഫ് സര്‍ക്കാര്‍

പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കിയ സര്‍ക്കാര്‍ ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചു

Published

|

Last Updated

തിരുവനന്തപുരം | പ്രതിപക്ഷത്തായിരുന്നപ്പോള്‍ യു ഡി എഫ് ധൂര്‍ത്ത് എന്നാരോപിച്ച് ബഹിഷ്‌കരിച്ചിരുന്ന ലോക കേരള സഭ തുടരാന്‍ വി ഡി സതീശന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കിയ സര്‍ക്കാര്‍ ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചു. ഇടതു സര്‍ക്കാറിന്റെ കാലത്തുനടന്ന ലോക കേരള സഭയില്‍ നിന്നു പ്രതിപക്ഷം വിട്ടുനിന്നിരുന്നു.

പ്രതിപക്ഷത്തിരുന്നപ്പോള്‍ ലോക കേരള സഭയ്ക്കെതിരെ കടുത്ത വിമര്‍ശനമായിരുന്നു വി ഡി സതീശന്‍ ഉന്നയിച്ചത്. കേരളത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കുന്നതാണ് ലോക കേരള സഭ എന്നായിരുന്നു പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ വി ഡി സതീശന്റെ ആരോപണം. പണമുള്ളവനെ മാത്രം വിളിച്ചുകയറ്റി അടുത്തിരുത്തുന്ന ഈ പരിപാടി കേരളത്തിനും കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രിക്കും ചേര്‍ന്നതല്ലെന്നും കേരളത്തിന്റെ പേരില്‍ നടക്കുന്ന അനധികൃത പിരിവിനെക്കുറിച്ച് അന്വേഷിക്കുകയും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ലോക കേരള സഭയുടെ പേരില്‍ നടക്കുന്നത് ധൂര്‍ത്താണെന്നായിരുന്നു പ്രധാന ആരോപണം.

സര്‍ക്കാരും നിയമസഭയും ബന്ധപ്പെട്ടാണ് ലോക കേരള സഭ നടത്തുന്നത്. പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും കേരളത്തിന്റെ വികസനവും ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ജനകീയ വേദിയായ കഴിഞ്ഞ ലോക കേരള സഭയില്‍ 125 രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ നിന്നുമായി അഞ്ഞൂറിലധികം പ്രതിനിധികളായിരുന്നു പങ്കെടുത്തത്.

പ്രവാസികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ലീഗ് നിലപാടുമാറ്റിയതോടെയാണ് ഈ വിഷയത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ യു ടേണ്‍ അടിച്ചതെന്നാണ് വിവരം. പ്രതിപക്ഷത്തിരുന്നപ്പോള്‍ രൂക്ഷമായി എതിര്‍ത്തിരുന്ന പി എം ശ്രീ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ യു ടേണിന്റെ പേരില്‍ പരിഹസിക്കപ്പെടുന്നതിനിടെയാണ് ലോക കേരള സഭയിലും സമാനമായ നിലപാട്. അധികാരത്തില്‍ എത്തിയാല്‍ പി എം ശ്രീ കടലില്‍ എറിയും എന്നു പറഞ്ഞ ലീഗാണ് ഇതിന്റെ പേരില്‍ ഏറെ പരിഹസിക്കപ്പെട്ടത്.

Content Highlights:
The VD Satheesan-led UDF government decided to continue the Loka Kerala Sabha and sanctioned two crore rupees for its operations. The coalition had previously boycotted the initiative while in opposition, alleging financial extravagance. Pressure from Pravasi organizations and IUML contributed to this policy change.

Latest