Connect with us

National

ഡല്‍ഹി സര്‍വകലാശാലയില്‍ എന്‍ എസ് യു പരാജയം; രാഹുല്‍ ഗാന്ധി അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

കടുത്ത ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ വിമതന്‍മാര്‍ രംഗത്തിറങ്ങിയതും ദുര്‍ബലമായ സംഘടനാ സംവിധാനവുമാണ് എ ബി വി പിക്കു മുമ്പില്‍ കടുത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് വിവരം

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എന്‍ എസ് യു(ഐ)യുടെ പരാജയത്തില്‍ രാഹുല്‍ ഗാന്ധി റിപ്പോര്‍ട്ട് തേടി. വിഷയത്തില്‍ വിശദമായ പരിശോധന നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കടുത്ത ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ വിമതന്‍മാര്‍ രംഗത്തിറങ്ങിയതും ദുര്‍ബലമായ സംഘടനാ സംവിധാനവുമാണ് എ ബി വി പിക്കു മുമ്പില്‍ കടുത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് വിവരം.

രാഹുല്‍ ഗാന്ധി ജെന്‍സികള്‍ക്ക് സ്വീകാര്യനാണെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയെ ക്യാമ്പസ്സുകള്‍ സ്വീകരിക്കുന്നില്ല. ഇന്‍ഡോറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഛാത്രോം കി ഗൂഞ്ച് നടന്ന ദിവസമായിരുന്നു ഡല്‍ഹി സര്‍വകലാശാലയില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇതേ ദിവസം തന്നെ സര്‍വകലാശാലയില്‍ എന്‍ എസ് യു(ഐ) പരാജയപ്പെട്ടത് രാഷ്ട്രീയ തിരിച്ചയായിരുന്നു. എന്‍ എസ് യുവിനു ശക്തമായ നേതൃത്വം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ ബി വി പിയായിരുന്നു വിജയിച്ചത്. ജനറല്‍ സീറ്റുകളിലേക്ക് നടന്ന കനത്ത മത്സരത്തില്‍ പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലായിരുന്നു എ ബി വി പി വിജയിച്ചത്. വന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന കേരളത്തില്‍ നടന്ന കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിലും വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ഥി വിഭാഗത്തിനുണ്ടായത്. ഇക്കാര്യത്തിലും കെ സി വേണുഗോപാലിനോട് രാഹുല്‍ ഗാന്ധി വിശദീകരണം തേടിയിട്ടുണ്ടെന്നാണു വിവരം.

Content Highlights:
Rahul Gandhi demanded a report from AICC General Secretary KC Venugopal following NSUI’s defeat to ABVP in the Delhi University elections. Internal factionalism and organizational weaknesses contributed to the loss during the central panel elections. Rahul Gandhi also sought explanations regarding similar setbacks faced by the student wing in Kerala college elections.

Latest