Business
TODAY'S GOLD RATE|സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു
ഗ്രാമിന് 14,270 രൂപയാണ് വില
കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപ കുറഞ്ഞ് 1,14,160 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്(Today’s Gold Rate). ഗ്രാമിന് 14,270 രൂപയാണ് വില. കഴിഞ്ഞ ദിവസം 1,14,280 രൂപയായിരുന്നു പവന്‍ വില.
18 കാരറ്റ് സ്വര്‍ണത്തിന് പവന് 80 രൂപ കുറഞ്ഞ് 93,800 രൂപയായി. ഗ്രാമിന് 11,725 രൂപയുമായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില ഉയര്‍ന്നതിന് പിന്നാലെയാണ് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിലയില്‍ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.
ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. ട്രോയ് ഔണ്‍സിന് 4362 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. 15 ഡോളറിന്റെ ഇടിവാണുണ്ടായത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ഗ്രാം വെള്ളി 255 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ശ്രദ്ധിക്കുക: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും വിപണിയിലെ ചാഞ്ചാട്ടം തുടരുകയാണ്. ഇത്തരം ഘട്ടങ്ങളിൽ ധൃതിപിടിച്ച് സ്വർണ്ണപ്പണയം (loan against gold) എടുക്കുന്നത് ഭാവിയിൽ വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചേക്കാം. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം അവസാന മാർഗ്ഗമായി gold loan ഓപ്ഷനുകൾ പരിഗണിക്കുക. ഇന്നത്തെ gold rate, കൃത്യമായ gold price analysis, ബാങ്കുകളുടെ പലിശ നിരക്കുകൾ എന്നിവ കൃത്യമായി മനസിലാക്കിയ ശേഷം മാത്രം gold loan apply ചെയ്യാൻ തീരുമാനിക്കുക. daily today gold rate ട്രെൻഡുകൾ നിരീക്ഷിച്ച് സാമ്പത്തിക പ്ലാനിംഗ് നടത്തുന്നതാണ് എപ്പോഴും സുരക്ഷിതം.
Content Highlights:
Gold price in Kerala experienced a slight dip today, with sovereign price dropping by Rs 120 to Rs 1,14,160. 22-carat gold per gram stands at Rs 14,270 while 18-carat gold dropped to Rs 93,800 per sovereign. Global gold price dipped by 15 dollars to 4,362 dollars per troy ounce while silver remains unchanged.



