Connect with us

International

യു എസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി ജയ്ശങ്കര്‍; വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി

ഇന്ത്യ-യുഎസ് പുതിയ വ്യാപാര കരാര്‍ ഇരു നേതാക്കളും സ്വാഗതം ചെയ്തു. വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

Published

|

Last Updated

വാഷിങ്ടണ്‍ | യു എസ് സന്ദര്‍ശിക്കുന്ന വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, സ്‌റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോയുമായി വാഷിങ്ടണില്‍ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വിഷയങ്ങളും മേഖലയിലും ആഗോളതലത്തിലുമുള്ള വിവിധ പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

ഇന്ത്യ-യുഎസ് പുതിയ വ്യാപാര കരാര്‍ ഇരു നേതാക്കളും സ്വാഗതം ചെയ്തു. വ്യാപാരം, ഊര്‍ജം, ആണവ സഹകരണം, പ്രതിരോധം, നിര്‍ണായക ധാതുക്കള്‍, സാങ്കേതികത എന്നിവയുള്‍പ്പെടെ ഇന്ത്യയും യു എസുമായുള്ള തന്ത്രപരമായ പങ്കാളിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്തതായി ജയ്ശങ്കര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് ജയ്ശങ്കര്‍ അമേരിക്കയിലെത്തിയത്. ഇന്ന് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും.

 

---- facebook comment plugin here -----

Latest