National
അശ്ലീല സന്ദേശ വിവാദം; വനിതാ കളക്ടർ ടി വി കെ എം എൽ എയ്ക്കെതിരേ പരാതി നൽകി
സംഭവത്തില്‍ കളക്ടര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നത്.
ചെന്നൈ| അശ്ലീലസന്ദേശ വിവാദത്തില്‍ ആരോപണവിധേയനായ ടി വി കെ എം എല്‍ എ അരുള്‍ വിഘ്‌നേഷിനെതിരേ വനിതാ ജില്ലാ കളക്ടര്‍ പരാതി നല്‍കിയതായി സൂചന. കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ ഇന്നലെ ഉച്ചയോടെ ജില്ലാ പോലീസ് മേധാവിക്ക് രേഖാമൂലം പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ കളക്ടര്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍, പരാതി നല്‍കിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കളക്ടര്‍ പരാതി നല്‍കിയെന്ന വിവരം പുറത്തുവരുന്നത്. സംഭവത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
Content Highlights: Kallakurichi district collector reportedly filed a written complaint against TVK MLA Arul Vignesh over an obscene message row. The reports come after the state told Madras High Court no complaint was filed yet. The case is set for hearing before a bench led by the Chief Justice.



