Connect with us

Aksharam Education

perfe ct continuous tenses

ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം ആ പ്രവൃത്തി ഏത് സമയത്തെയാണ് അടിസ്ഥാനമാക്കി പറയുന്നത് എന്നതാണ്.

Published

|

Last Updated

പത്താം ക്ലാസ്സ്‌ ഇംഗ്ലീഷ് വ്യാകരണത്തിൽ പഠിക്കാനുള്ള Present Perfect Continuous Tense, Past Perfect Continuous Tense എന്നിവയെക്കുറിച്ച് ഇന്നത്തെ അക്ഷരത്തിൽ വായിക്കാം. ഈ രണ്ട് ടെൻസിലും, ഒരു പ്രവൃത്തി കുറച്ചുകാലമായി തുടർന്നുവരുന്നു എന്ന ആശയമാണുള്ളത്. എന്നാൽ ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം ആ പ്രവൃത്തി ഏത് സമയത്തെയാണ് അടിസ്ഥാനമാക്കി പറയുന്നത് എന്നതാണ്.

Present Perfect Continuous Tense (Has/Have been + V-ing)

നേരത്തേ ആരംഭിച്ച് ഇപ്പോഴും തുടരുന്ന ഒരു പ്രവൃത്തിയെയാണ് സാധാരണയായി ഈ Tense സൂചിപ്പിക്കുന്നത്. അതായത്, ഒരു പ്രവൃത്തി എപ്പോൾ തുടങ്ങി, എത്രകാലമായി തുടരുന്നു, ഇപ്പോഴും അത് നടക്കുന്നുണ്ടോ എന്നീ കാര്യങ്ങൾ വ്യക്തമാക്കാൻ ഇത് ഉപയോഗിക്കുന്നു.

ഉദാഹരണങ്ങൾ:

  • I have been teaching English for 25 years. (ഞാൻ 25 വർഷമായി ഇംഗ്ലീഷ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.)
  • She has been reading since morning. (അവൾ രാവിലെ മുതൽ വായിച്ചുകൊണ്ടിരിക്കുകയാണ്.)
  • It has been raining for two hours. (രണ്ട് മണിക്കൂറായി മഴ പെയ്തുകൊണ്ടിരിക്കുകയാണ്.)

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, പ്രവൃത്തി ഭൂതകാലത്ത് തുടങ്ങിയതാണെങ്കിലും അതിന് വർത്തമാനകാലവുമായി ബന്ധമുണ്ട് എന്നതാണ്.

Past Perfect Continuous Tense (Had been + V-ing)

ഭൂതകാലത്തിലെ ഒരു പ്രത്യേക സമയത്തിനോ മറ്റൊരു സംഭവത്തിനോ മുമ്പ് കുറച്ചുകാലമായി തുടർന്നുകൊണ്ടിരുന്ന ഒരു പ്രവൃത്തിയെ സൂചിപ്പിക്കാനാണ് ഈ Tense ഉപയോഗിക്കുന്നത്. ഇവിടെ പ്രവൃത്തിയുടെ തുടർച്ചയെ വിലയിരുത്തുന്നത് വർത്തമാനകാലത്തെ അടിസ്ഥാനമാക്കിയല്ല, ഭൂതകാലത്തിലെ മറ്റൊരു സമയത്തെ അടിസ്ഥാനമാക്കിയാണ്.

ഉദാഹരണങ്ങൾ

  • I had been teaching English for 25 years before I moved to Dubai. (ഞാൻ ദുബൈയിലേക്ക് താമസം മാറുന്നതിനുമുമ്പ് 25 വർഷമായി ഇംഗ്ലീഷ് പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.)
  • She had been reading for two hours when her mother arrived. (അവളുടെ അമ്മ എത്തിയപ്പോൾ അവൾ രണ്ട് മണിക്കൂറായി വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.)
  • It had been raining for two hours before the match started. (മത്സരം ആരംഭിക്കുന്നതിന് മുമ്പ് രണ്ട് മണിക്കൂറായി മഴ പെയ്തുകൊണ്ടിരിക്കുകയായിരുന്നു.)

രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ ഒരു ഉദാഹരണം കൂടി

I have been working here for five years. (ഞാൻ ഇവിടെ അഞ്ച് വർഷമായി ജോലി ചെയ്തുകൊണ്ടിരിക്കുന്നു.)

I had been working there for five years before I resigned. (ഞാൻ രാജിവെക്കുന്നതിനുമുമ്പ് അവിടെ അഞ്ച് വർഷമായി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.)

ആദ്യത്തെ വാക്യത്തിൽ ജോലി ഇപ്പോഴും തുടരുന്നു എന്ന ആശയമാണ് ലഭിക്കുന്നത്. എന്നാൽ, രണ്ടാമത്തെ വാക്യത്തിൽ രാജിവെച്ചത് ഭൂതകാലത്തിലെ ഒരു സംഭവമാണ്. ആ സംഭവം നടക്കുന്നതിന് മുമ്പ് അഞ്ച് വർഷമായി ജോലി ചെയ്തിരുന്നു എന്നാണ് അർഥം.

ചുരുക്കത്തിൽ പറയുകയാണെങ്കിൽ, Present Perfect Continuous Tenseൽ ഭൂതകാലത്ത് ആരംഭിച്ച പ്രവൃത്തിയുടെ ബന്ധം വർത്തമാനകാലവുമായിട്ടാണ്. എന്നാൽ, Past Perfect Continuous Tense ൽ ഭൂതകാലത്തിലെ മറ്റൊരു സമയവുമായോ സംഭവവുമായോ ആണ് ബന്ധം.

ഒരു കാര്യം കൂടി ഓർക്കുക

Since ഒരു പ്രവൃത്തി ആരംഭിച്ച സമയത്തെയും (since Monday, since morning), For അതിന്റെ ദൈർഘ്യത്തെയും (for two hours, for five years) സൂചിപ്പിക്കുന്നു. ഈ രണ്ട് Tensesലും ഇവ ഉപയോഗിക്കാം.

Content Highlights: This Class 10 grammar guide explains Present Perfect Continuous and Past Perfect Continuous tenses with clear examples. It highlights how actions link to the present versus an earlier past event. Students also learn how to use since and for accurately across both tenses.

---- facebook comment plugin here -----

Latest