Connect with us

Kerala

പാലക്കാട്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് സഹപാഠിയുടെ വെടിയേറ്റു

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ തോളിനാണ് വെടിയേറ്റത്.

Published

|

Last Updated

പാലക്കാട്| പള്ളിപ്പുറം പരുതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസ് മുറിക്കുള്ളില്‍ വിദ്യാര്‍ഥിക്ക് സഹപാഠിയുടെ വെടിയേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ തോളിനാണ് വെടിയേറ്റത്.

വെടിയുതിര്‍ത്ത വിദ്യാര്‍ഥിയുടെ കൈവശം നാടന്‍ തോക്കായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തോക്ക് എങ്ങനെ വിദ്യാര്‍ഥിയുടെ കൈവശമെത്തിയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

Content Highlights: A Class 9 student was shot in the shoulder by a classmate inside a classroom at Paruthur Higher Secondary School in Pallipuram. Police suspect a country gun was used and admitted the injured boy to a private hospital in Perinthalmanna. An investigation is underway to trace how the weapon reached the student.

---- facebook comment plugin here -----

Latest