Uae
അബൂദബി; ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും സംഗീത ഉപയോഗത്തിന് ലൈസൻസ് ഫീസ്
ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ
വിദ്യാഭ്യാസ-സർക്കാർ സ്ഥാപനങ്ങൾക്ക് ഇളവ്
എമിറേറ്റ്‌സ് മ്യൂസിക് റൈറ്റ്‌സ് അസോസിയേഷൻ, മ്യൂസിക് നേഷൻ എന്നീ അംഗീകൃത സ്ഥാപനങ്ങളാണ് ഫീസ് ശേഖരിക്കുകയും അവകാശികൾക്ക് റോയൽറ്റി വിതരണം ചെയ്യുകയും ചെയ്യുക. ഷോപ്പുകൾ, വ്യാപാര സമുച്ചയങ്ങൾ, ജിംനേഷ്യങ്ങൾ, ഹോട്ടലുകൾ, വിമാനക്കമ്പനികൾ, റേഡിയോ, ടെലിവിഷൻ സ്ഥാപനങ്ങൾ എന്നിവയ്ക്കും അവയുടെ പ്രവർത്തന സ്വഭാവവും വലുപ്പവും അനുസരിച്ച് ഫീസ് ബാധകമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ദേശീയ ആഘോഷങ്ങൾ, വാണിജ്യേതര സ്വകാര്യ പരിപാടികൾ എന്നിവയെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഗീതമേഖലയിലെ സൃഷ്ടാക്കൾക്ക് സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ നൽകുന്നതിനായി ശേഖരിക്കുന്ന തുകയുടെ പത്ത് ശതമാനം സാംസ്‌കാരിക പിന്തുണാ നിധിയിലേക്ക് മാറ്റിവെക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Content Highlights: An annual music license fee takes effect on December 1 for commercial venues playing public music to protect creator copyrights. Restaurant seating tiers start at 1,500 dirhams annually, while schools, government entities, and non-commercial events are exempt. Ten percent of collected fees goes to a cultural fund.




