Connect with us

Kozhikode

വിന്റര്‍ ഇന്റന്‍സീവ് ക്യാമ്പ് 25 മുതല്‍

'കുപ്പായം' അവധിക്കാല ക്യാമ്പ് രജിസ്‌ട്രേഷന്‍ അവസാന ഘട്ടത്തില്‍

Published

|

Last Updated

നോളജ് സിറ്റി| 8, 9, 10 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന അവധിക്കാല ക്യാമ്പ് ‘കുപ്പായം’ അവധിക്കാല ക്യാമ്പ് രജിസ്‌ട്രേഷന്‍ അവസാന ഘട്ടത്തില്‍. അറിവും ആത്മീയതയും വിനോദവും ഒത്തുചേരുന്ന മൂന്ന് ദിവസത്തെ റെസിഡന്‍ഷ്യല്‍ ക്യാമ്പാണ് ഒരുക്കിയിരിക്കുന്നത്. കരിയര്‍ ഗൈഡന്‍സ്, മോട്ടിവേഷന്‍, പാരന്റിങ്, മാനസികാരോഗ്യം, ആത്മീയം, ലഹരിവിരുദ്ധ ബോധവത്കരണം, സ്മാര്‍ട്ട് സ്റ്റുഡന്റ്, തിലാവത്ത്, നിസ്‌കാര പരിശീലനം തുടങ്ങിയ സെഷനുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും.

പഠനത്തില്‍ മികവ് പുലര്‍ത്താനും ആത്മീയമായി ഉന്നതി കൈവരിക്കാനും അവധിക്കാലം സമര്‍ത്ഥമായി വിനിയോഗിക്കാനുള്ള മികച്ച അവസരമാണ് ഈ ക്യാമ്പ് ഒരുക്കുന്നത്. പഠനത്തോടൊപ്പം വിനോദത്തിനായി യാത്ര, ടര്‍ഫ് എന്നീ സൗകര്യങ്ങളും ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി +91 8943875376 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

 

Latest