Kozhikode
എസ്എസ്എഫ് ഗ്രാൻഡ് കോൺക്ലേവ് ഇന്ന്
കാന്തപുരം ഉസ്താദ് വിദ്യാർത്ഥികളുമായി സംവദിക്കും
കോഴിക്കോട്|കേരള മുസ്ലിം ജമാഅത്ത് കേരള യാത്രയുടെ മുന്നോടിയായി എസ്എസ്എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഗ്രാൻഡ് കോൺക്ലേവ് ഇന്ന്. കാരന്തൂർ ജാമിഅ മർകസിൽ വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന കോൺക്ലേവിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വിദ്യാർത്ഥികളുമായി സംവദിക്കും. സൗത്ത് ജില്ലയിലെ മുഴുവൻ സെക്ടർ, ഡിവിഷൻ ഭാരവികളുമാണ് കോൺക്ലേവിൽ സംഗമിക്കുന്നത്.
എസ്എസ്എഫ് കേരള ജനറൽ സെക്രട്ടറി ഡോ. ടി അബൂബക്കർ, സി കെ റാഷിദ് ബുഖാരി ഇരിങ്ങണ്ണൂർ സെഷനുകൾക്ക് നേതൃത്വം നൽകും. ജില്ലാ പ്രസിഡണ്ട് ഷാദിൽ നൂറാനി അധ്യക്ഷത വഹിക്കും. ശുഐബ് സിവി കുണ്ടുങ്ങൽ, സയ്യിദ് ജാബിർ ഹുസൈൻ സഖാഫി, റാഷിദ് റഹ്മത്താബാദ് സംസാരിക്കും. തുടർന്ന് നടക്കുന്ന ഹ്യൂമാനിറ്റി വാക്കത്തോണോടു കൂടി സംഗമം സമാപിക്കും.
---- facebook comment plugin here -----







