Kozhikode
ശരീഅ സെമിനാറും മുസാബഹയും തിങ്കളാഴ്ച മര്‍കസ് ഗാര്‍ഡനില്‍
'ഇടപാടുകളിലെ ഇസ്ലാമിക രീതികളും സാധ്യതകളും' എന്ന വിഷയത്തില്‍ മര്‍കസ് സീനിയര്‍ മുദര്‍രിസും സമസ്ത കേന്ദ്ര മൂശാവറ അംഗവുമായ ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി ക്ലാസ്സെടുക്കും.
പൂനൂര്‍ | 2026 ജനുവരി 21 മുതല്‍ മര്‍കസ് ഗാര്‍ഡനില്‍ നടക്കുന്ന ഉര്‍സെ അജ്മീറിന്റെ ഭാഗമായി പ്രിസം ഹെറിറ്റേജ് ലേണിംഗ്‌സ് സംഘടിപ്പിക്കുന്ന ശരീഅ സെമിനാര്‍ 4.0യും മുസാബഹയും ഡിസംബര്‍ 22ന് പൂനൂരില്‍ നടക്കും. ‘ഇടപാടുകളിലെ ഇസ്ലാമിക രീതികളും സാധ്യതകളും’ എന്ന വിഷയത്തില്‍ മര്‍കസ് സീനിയര്‍ മുദര്‍രിസും സമസ്ത കേന്ദ്ര മൂശാവറ അംഗവുമായ ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി ക്ലാസ്സെടുക്കും.
ഇന്‍ഷ്വറന്‍സ്, ലീസിംഗ്, ഡിജിറ്റല്‍ മണി, കമ്മീഷന്‍, കോപ്പിറൈറ്റ്, ഗുഡ് വില്ല്, ട്രേഡിംഗ് ആന്‍ഡ് മണി എക്‌സചേഞ്ച്, ഷെയര്‍ മാര്‍ക്കറ്റ്, ഇ എം ഐ തുടങ്ങിയ വിഷങ്ങളില്‍ ചര്‍ച്ച നടക്കും. മുഹ് യുദ്ധീന്‍ സഖാഫി കാവനൂര്‍ ഉദ്ഘാടനം ചെയ്യും. ഹൂസൈന്‍ ഫൈസി കൊടുവള്ളി, മുഹ് യുദ്ധീന്‍ സഖാഫി തളീക്കര, അലി അഹ്‌സനി എടക്കര, അബൂ സ്വാലിഹ് സഖാഫി സംബന്ധിക്കും. പ്രിസം ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ജാഫര്‍ നൂറാനി ബെംഗളൂരു അധ്യക്ഷത വഹിക്കും. പ്രിസം കണ്‍വീനര്‍ ആസഫ് നൂറാനി, പ്രിസം ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ് ചെയര്‍മാന്‍ ശിഹാബുദ്ദീന്‍ നൂറാനി പൂനെ, കണ്‍വീനര്‍ ഹബീബ് നൂറാനി ബെംഗളൂരു സംബന്ധിക്കും. രജിസ്‌ട്രേഷന് +91 9048338225 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് സഘാടകര്‍ അറിയിച്ചു.







