Kozhikode
ഹള്‌റയും ഒ കെ ഉസ്താദ് അനുസ്മരണവും നാളെ ജാമിഉല്‍ ഫുതൂഹില്‍
റാഫി അഹ്‌സനി കാന്തപുരം അനുസ്മരണ പ്രഭാഷണം നടത്തും
നോളജ് സിറ്റി| മാസാന്ത ഹള്‌റതുല്‍ ഫുതൂഹും ഉസ്താദുല്‍ അസാതീദ് ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്്‌ലിയാര്‍ അനുസ്മരണവും നാളെ മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കും. മഗ്രിബ് നിസ്‌കാര ശേഷം നടക്കുന്ന ഖാദിരിയ്യ ഹള്റക്ക് സയ്യിദ് ശാഫി ബാ അലവി വളപട്ടണം നേതൃത്വം നല്‍കും. റാഫി അഹ്‌സനി കാന്തപുരം അനുസ്മരണ പ്രഭാഷണവും ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖഭാഷണവും നടത്തും.
രോഗശമനം കൊണ്ട് ജനശ്രദ്ധ നേടിയ ഹള്റയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് വിശ്വാസികള്‍ സംബന്ധിക്കാറുണ്ട്. വിഖ്യാത ആത്മീയ സരണിയായ ഖാദിരിയ്യാ ത്വരീഖത്തിലെ ദിക്റുകളും ബൈത്തുകളുമായി ക്രോഡീകരിച്ച ഖാദിരിയ്യ വിര്‍ദുകളാണ് ഹള്റയില്‍ പാരായണം ചെയ്യപ്പെടുന്നത്.
പ്രത്യേകം സജ്ജമാക്കിയ മുസ്വല്ലല്‍ മുഅ്മിനാത്തിലാണ് സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കിയിട്ടുള്ളത്. 6 മണിക്ക് ദാലഇലുല്‍ ഖൈറാത്തോടെ തുടക്കമാകും. തുടര്‍ന്ന്, വിര്‍ദുല്ലത്വീഫ്, അനുസ്മരണം, ഖാദിരിയ്യ ഹള്റ, പ്രാര്‍ഥന, തബറുക് വിതരണം തുടങ്ങിയവ നടക്കും. സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ബാഫഖി, സയ്യിദ് ഹാശിം ജീലാനി, സി പി ശാഫി സഖാഫി, അലിക്കുഞ്ഞി മുസ്ലിയാര്‍, ഹാഫിള് ശമീര്‍ അസ്ഹരി, ഹംസ മുസ്ലിയാര്‍, ജമാലുദ്ദീന്‍ അഹ്‌സനി മഞ്ഞപ്പറ്റ, മുഹിയുദ്ദീന്‍ ബുഖാരി, സജീര്‍ ബുഖാരി, അഡ്വ. സുഹൈല്‍ സഖാഫി നല്ലളം തുടങ്ങിയവര്‍ സംബന്ധിക്കും.







