Kerala
എലപ്പുള്ളി ബ്രൂവറി; പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കിയത് സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ചെന്ന് മന്ത്രി എം ബി രാജേഷ്
സര്‍ക്കാറിനെയോ പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ പ്രഥമികാനുമതി കൊടുത്തതിനെയോ കോടതി വിമര്‍ശിച്ചിട്ടില്ല.
പാലക്കാട് | എലപ്പുള്ളിയിലെ ബ്രൂവറിക്ക് മന്ത്രിസഭ നല്‍കിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കിയത് സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ചാണെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. വിഷയത്തില്‍ സര്‍ക്കാറിനെയോ പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ പ്രഥമികാനുമതി കൊടുത്തതിനെയോ കോടതി വിമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അബ്കാരി ആക്ടിന്റെ അംഗീകാരം എന്നത് കോടതി അംഗീകരിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ മദ്യ കമ്പനിക്ക് വെള്ളം നല്‍കാന്‍ തയ്യാറാകാത്തതാണ് കോടി അനുമതി നിഷേധിക്കാന്‍ കാരണമായത്. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ അല്ലെന്നതും തിരിച്ചടിയായി. ഭാവിയില്‍ അനുമതി തേടേണ്ടതും വെള്ളം എവിടെ നിന്ന് ലഭിക്കുമെന്ന് കണ്ടെത്തേണ്ടതും മദ്യ കമ്പനിയാണെന്നും മന്ത്രി പറഞ്ഞു.
വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്തുകൊണ്ടാണ് വെള്ളം നല്‍കില്ലെന്ന് പറഞ്ഞതെന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


