Kerala
ശബരിമല സ്വര്‍ണക്കൊള്ള: എ പദ്മകുമാറിനെതിരെ സംസ്ഥാന കമ്മിറ്റി നിര്‍ദേശം ലഭിച്ചാലുടന്‍ നടപടിയെന്ന് രാജു എബ്രഹാം
വിഷയത്തില്‍ സംസ്ഥാന കമ്മിറ്റിയാണ് നിര്‍ദേശം നല്‍കേണ്ടതെന്ന് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി.
പത്തനംതിട്ട | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എ പദ്മകുമാറിനെതിരെ സംസ്ഥാന കമ്മിറ്റി നിര്‍ദേശം ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം. വിഷയത്തില്‍ സംസ്ഥാന കമ്മിറ്റിയാണ് നിര്‍ദേശം നല്‍കേണ്ടതെന്ന് മാധ്യമങ്ങളോട് പ്രതികരിക്കവേ അദ്ദേഹം വ്യക്തമാക്കി.
കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അന്വേഷിക്കുന്നതിന് കൊല്ലം വിജിലന്‍സ് കോടതി അനുമതി നല്‍കിയിരുന്നു. ഇത് പ്രത്യേക അന്വേഷണ സംഘ (എസ് ഐ ടി) ത്തിന് കനത്ത തിരിച്ചടിയായി. എസ് ഐ ടിയുടെ എതിര്‍പ്പ് അവഗണിച്ച് ഇ ഡിക്ക് മുഴുവന്‍ രേഖകളും നല്‍കാന്‍ കോടതി ഉത്തരവിട്ടു.
കോടതി ഉത്തരവോടെ റിമാന്‍ഡ് റിപോര്‍ട്ടും എഫ് ഐ ആറും അടക്കമുള്ള രേഖകള്‍ എസ് ഐ ടി ഇഡിക്ക് കൈമാറും.

