Kerala
കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് ഏഴ് കിലോ
മണിമല കോത്തലപ്പടി നേര്യന്തറയില്‍ പയസ് ജേക്കബ് (50) ആണ് പിടിയിലായത്. കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നായിരുന്നു അറസ്റ്റ്.
കോട്ടയം | കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട. ഏഴ് കിലോ കഞ്ചാവുമായി മണിമല കോത്തലപ്പടി നേര്യന്തറയില്‍ പയസ് ജേക്കബ് (50) നെ പോലീസ് പിടികൂടി. കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നായിരുന്നു അറസ്റ്റ്.
ഒറീസയില്‍ നിന്നും ട്രെയിനില്‍ കയറിയ ഇയാള്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി, എസ് പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീം, കോട്ടയം ഈസ്റ്റ് പോലീസ് സംഘം എന്നിവര്‍ ചേര്‍ന്നാണ് ആസൂത്രിതമായി ജേക്കബിനെ പിടികൂടിയത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും പതിവായി വന്‍തോതില്‍ കഞ്ചാവ് കടത്തി മണിമലയിലും സമീപ പ്രദേശങ്ങളിലും ചില്ലറ വില്‍പന നടത്തുന്ന പയസ് ജേക്കബ് നിരവധി അടിപിടി കേസുകളിലും പ്രതിയാണ്.

