Kerala
അറബി ദേശങ്ങളെയും സംസ്‌കാരങ്ങളെയും കോര്‍ത്തിണക്കിയ ഭാഷ: ഫലസ്തീന്‍ അംബാസിഡര്‍
കേരള അറബ് ചേംബറിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന അറബിക് വാരാഘോഷ പരിപാടികൾ ഫലസ്തീൻ അംബാസഡർ ഉദ്ഘാടനം ചെയ്തു
കേരള അറബ് ചേംബറിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട്ട് നടന്ന അന്താരാഷ്ട്ര അറബിഭാഷ വാരോഘോഷ പരിപാടികളുടെ ഉദ്ഘാടനം ഫലസ്തീൻ അംബാസിഡർ ഡോ. അബ്ദുല്ല മുഹമ്മദ് അബൂ ഷാവേഷ് നിർവഹിക്കുന്നു
കോഴിക്കോട് | വിവിധ ദേശങ്ങളെയും സംസ്‌കാരങ്ങളെയും സമ്പന്നമാക്കുകയും കോര്‍ത്തിണക്കുകയും ചെയ്ത ഭാഷയാണ് അറബിയെന്ന് ഇന്ത്യയിലെ ഫലസ്തീന്‍ അംബാസിഡര്‍ ഡോ. അബ്ദുല്ല മുഹമ്മദ് അബു ശാവേശ് പറഞ്ഞു. അന്താരാഷ്ട്ര അറബി ഭാഷാ വാരാചരണത്തോടനുബന്ധിച്ച് കേരള അറബ് ചേംബറിന്റെ ആഭിമുഖ്യത്തില്‍ ടൗണ്‍ഹാളില്‍ നടന്ന അറബിക് വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് ബില്യണ്‍ മനുഷ്യരുടെ വ്യവഹാര ഭാഷയായ അറബി ഇന്ന് ആഗോള വാണിജ്യഭാഷ കൂടിയായി ഉയര്‍ന്നിട്ടുണ്ട്. ഐക്യരാഷ്ട്രസഭ 1978ല്‍ യു എന്‍ ഭാഷയായി അറബിയെ അംഗീകരിച്ചത് മുതല്‍ അറബി ഭാഷക്ക് പുതിയ മാനങ്ങള്‍ കൈവന്നു. ഇന്ത്യന്‍ ജനത അറബി ഭാഷക്ക് നല്‍കുന്ന പ്രാധാന്യവും ഇന്ത്യയിലെ അറബി ഭാഷാ പണ്ഡിതര്‍ നല്‍കിയ രചനാത്മകമായ സംഭാവനകളും പ്രശംസനീയമാണ്. സാംസ്‌കാരിക ടൂറിസം മേഖലയും അറബിഭാഷയുടെ സൗന്ദര്യം ആസ്വദിക്കുന്നു. പുതുതലമുറ അറബിഭാഷയും സാഹിത്യവും പഠിക്കാന്‍ കാണിക്കുന്ന ആവേശം ശ്രദ്ധേയമാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ രചിക്കപ്പെട്ട അറബി കവിതകള്‍ ഫലസ്തീനിനെക്കുറിച്ചായിരിക്കും.
ഫലസ്തീനിന്റെ പച്ചയായ യാഥാര്‍ഥ്യങ്ങള്‍ ലോകത്തോട് സംവദിക്കാന്‍ അറബി ഭാഷ മാധ്യമമായി പ്രവര്‍ത്തിച്ചുവെന്നും അംബാസിഡര്‍ പറഞ്ഞു.
സുലൈമാന്‍ ഹാജി കാരാടന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സര്‍വകലാശാലാ അറബിക് വിഭാഗം മുന്‍ ചെയര്‍മാന്‍ ഡോ. മുഹ്്യിദ്ദീന്‍ കുട്ടി, ഫെയ്‌സ് ലീഡര്‍ഷിപ്പ് സ്‌കൂള്‍ ചെയര്‍മാന്‍ ഇ യഅ്കൂബ് ഫൈസി, ഇന്‍ഡോ- അറബ് മിഷന്‍ സെക്രട്ടറി ഡോ. അമീന്‍ മുഹമ്മദ് സഖാഫി, സയ്യിദ് സൈന്‍ ബാഫഖി തങ്ങള്‍, മുന്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി വീരാന്‍ കുട്ടി, മുസ്്തഫ പി എറയ്ക്കല്‍, കമാല്‍ വരദൂര്‍, ടി കെ ജോഷി, സുഹൈല്‍ ബി കെ, വേലായുധന്‍ മുറ്റോളില്‍, ബശീര്‍ എടാട്ട്, ഹാരിസ് പാലാഴി, മുഹമ്മദ് തസ്‌നീം, അമീറലി പ്രസംഗിച്ചു.






