Kerala
സമസ്ത ഒൻപത് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി
തമിഴ്‌നാട് തഞ്ചാവൂര്‍ ജില്ലയില്‍ നിന്നുള്ള മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച ഒമ്പത് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. തമിഴ്‌നാട് തഞ്ചാവൂര്‍ ജില്ലയില്‍ നിന്നുള്ള മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
അല്‍ ജാമിഅത്തുല്‍ ഇസ്‌ലാമിയ്യ അജ്‌ലാസ നഗര്‍-തഞ്ചാവൂര്‍, സയ്യിദാ ഫാത്തിമ നഗൈ ബൈപ്പാസ്-തഞ്ചാവൂര്‍, എ.കെ.ട്ടി. മദ്‌റസ നോര്‍ത്ത് മെയിന്‍ സ്ട്രീറ്റ്-തഞ്ചാവൂര്‍, മിഹ്‌റാജ് അറബിക് മദ്‌റസ മെയിന്‍ റോഡ് സങ്കിപട്ടി-തഞ്ചാവൂര്‍, അല്‍ ഖുദ്ദൂസ് അറബിക് മദ്‌റസ സിന്ദുനഗര്‍ പൂച്ചാണ്ടൈ, സംസ് മന്‍സൂര്‍ അറബിക് മദ്‌റസ മന്‍സൂര്‍ തൈകല്‍-തഞ്ചാവൂര്‍, മദ്‌റസത്തുല്‍ ഖാദിരിയ്യ കീല്‍വാഷ സവാദി-തഞ്ചാവൂര്‍, ജീനത്തെ ഇസ്‌ലാമിയ അറബിക് മദ്‌റസ യഖൂബിയ സ്ട്രീറ്റ് -തഞ്ചാവൂര്‍, റൗളത്തു റൈഹാന്‍ അറബിക് മദ്‌റസ സിറാജ്പുര്‍-തഞ്ചാവൂര്‍ എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
കോഴിക്കോട് സമസ്ത സെന്ററില്‍ നടന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിച്ചു. കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം ചര്‍ച്ച ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഫത്താഹ് തങ്ങള്‍ അവേലം, അബൂഹനീഫല്‍ ഫൈസി തെന്നല, വി.പി.എം.ഫൈസി വില്യാപള്ളി, പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ്, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, കെ.എം.എ.റഹിം സാഹിബ്, സി.പി.സൈതലവി മാസ്റ്റര്‍, എന്‍.അലി അബ്ദുല്ല, ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, മജീദ് കക്കാട് തുടങ്ങിയര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.



