National
നിതിന്‍ നബീന്‍ ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ്
നിതിന്‍ നബീന്‍ ജനുവരിയില്‍ പുതിയ ബിജെപി അദ്ധ്യക്ഷനായി ചുമതലയേറ്റേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂഡല്‍ഹി | ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി നിതിന്‍ നബീന്‍ സ്ഥാനമേറ്റു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലാണ് നബീന്‍ ചുമതലയേറ്റത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തായിരുന്നു ചടങ്ങുകള്‍.
നിതിന്‍ നബീന്‍ ജനുവരിയില്‍ പുതിയ ബിജെപി അദ്ധ്യക്ഷനായി ചുമതലയേറ്റേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ആദ്യം ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായ ശേഷമാണ് ജെപി നദ്ദ പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. നദ്ദ തല്ക്കാലം അദ്ധ്യക്ഷനായി തുടരും.
നിലവില്‍ ബിഹാര്‍ സര്‍ക്കാരില്‍ പൊതുമരാമത്ത്, നഗരവികസനം എന്നീ വകുപ്പുകളില്‍ മന്ത്രിയാണ് നിതിന്‍ നബീന്‍. മുതിര്‍ന്ന ബിജെപി നേതാവ് നബീന്‍ കിഷോര്‍ സിന്‍ഹയുടെ മകനാണ് . 2006 ല്‍ ഇരുപത്തിയാറാം വയസിലാണ് നിതിന്‍ നബീന്‍ പറ്റ്‌ന വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയില്‍ എത്തിയത്. പിന്നീട് 2010 മുതല്‍ ബങ്കിപൂര്‍ സീറ്റില്‍ നിന്ന് മൂന്ന് തവണ നിയമസഭാംഗമായി






