Kerala
യുഡിഎഫ് അടിത്തറ വിപുലീകരിക്കും; നിലവിലെ മുന്നണികളിലൊന്നും ഇല്ലാത്തവരും എത്തും: വി ഡി സതീശന്‍
മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്ന വിപുലമായ രാഷ്ട്രീയ പ്ലാറ്റ്‌ഫോമായി യുഡിഎഫ് മാറും
കോട്ടയം | യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
വിശാലമായ രാഷ്ട്രീയ പ്ലാറ്റ്‌ഫോമാകും. അതില്‍ എല്ലാ കക്ഷികള്‍ ഉണ്ടാവും.നിയമസഭതിരഞ്ഞെടുപ്പിനെ ശക്തമായി നേരിടും. ഘടകകക്ഷികളെ കൊണ്ടുവരുന്ന കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്ന വിപുലമായ രാഷ്ട്രീയ പ്ലാറ്റ്‌ഫോമായി യുഡിഎഫ് മാറും. ഒരുപാട് വിഭാഗം ജനങ്ങളെ ഉള്‍പ്പെടുത്താന്‍ കഴിയുന്ന പ്ലാറ്റ്‌ഫോമാണ് യുഡിഎഫ്.ഇതിലും വിപുലമായി ശക്തിയോടെ യുഡിഎഫ് നിയമസഭതിരഞ്ഞെടുപ്പിനെ നേരിടുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി
അധ്യക്ഷ സ്ഥാനം തീരുമാനിക്കുക സമൂഹമാധ്യമങ്ങളിലല്ലെ. ക്രൈറ്റീരിയ അടുത്ത ദിവസം തന്നെ പുറത്തിറക്കും .ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും.ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചതുകൊണ്ട് എല്ലാമായി എന്ന് വിചാരിക്കുന്നില്ല. മുന്നണി വിപുലീകരിക്കും .എല്‍ഡിഎഫില്‍ നിന്നും, എന്‍ഡിഎയില്‍ നിന്നും പുറമെ ഇതിലൊന്നും പെടാത്തവരും മുന്നണിയില്‍ ഉണ്ടാകുമെന്നും വി ഡി സതീശന്‍ കോട്ടയത്ത് പ്രതികരിച്ചു.






