Wayanad

Wayanad
Wayanad

വയനാട്ടില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

ബത്തേരി: വയനാട്ടില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍ അവഗണനയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

വനിതാ കോണ്‍സ്റ്റബിള്‍ പോലീസ് സ്‌റ്റേഷനില്‍ മരിച്ച നിലയില്‍

അമ്പലവയല്‍: വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ സ്‌റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ മേപ്പാടി പുതിയപാടി കോളനിയില്‍ സജിനി (37) യെയാണ് സ്‌റ്റേഷനിലെ വിശ്രമ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....

ഭൂമിക്കടിയില്‍ നിന്ന് പുക കണ്ടെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി

ഗൂഡല്ലൂര്‍: ഭൂമിക്കടിയില്‍ നിന്ന് പുക കണ്ടെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഊട്ടിക്കടുത്ത തലകുന്ദ മുന്ദനാട് ഗ്രാമത്തിലെ വനത്തിലാണ് പുക കണ്ടെത്തിയത്. ഭൂമിക്കടിയില്‍ നിന്ന് പുകപടലങ്ങള്‍ പൊങ്ങിവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദഗ്ധ സംഘം...

പി എസ് സി പരീക്ഷ പരിശീലനം: സൗജന്യ സെമിനാര്‍ 29ന്

കല്‍പ്പറ്റ: സര്‍ക്കാര്‍ ജോലി ലക്ഷ്യം വെച്ച് പി.എസ്.സി.പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി പനമരം കെ.എസ്.എഫ്.ഇ.ബില്‍ഡിംഗില്‍ 29ന് ശനിയാഴ്ച രാവിലെ 10 മുതല്‍ സൗജന്യ ഓറിയന്റേഷന്‍ സെമിനാര്‍ നടത്തും. കേന്ദ്ര ഗവണ്‍മെന്റിന്റെ ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ...

ഉത്തരവ് ലംഘിച്ച് അധ്യാപകരുടെ ട്യൂഷനും പരിശീലനവും

കല്‍പ്പറ്റ: സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന അധ്യാപകര്‍ സ്വകാര്യ ട്യൂഷനും പ്രവേശന പരീക്ഷാ പരിശീലനവും നടത്തുരുതെന്ന വിദ്യാഭ്യാസ മന്ത്രിയുടെയും സര്‍ക്കാരിന്റെയും ഉത്തരവ് ലംഘിച്ച് വയനാട്ടില്‍ വ്യാപകമായ രീതിയില്‍ ട്യൂഷനും പ്രവേശന പരീക്ഷാ കോച്ചിംഗും നടക്കുന്നു....

വരള്‍ച്ച: കേന്ദ്ര സംഘം വയനാട് സന്ദര്‍ശിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലയിലെ വരള്‍ച്ചാ സ്ഥിതിഗതികള്‍ നേരില്‍ കാണാനായി കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അശ്വിനികുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി. കൃഷി മന്ത്രാലയത്തിലെ ഡോ. കെ പൊന്നുസ്വാമി,...

വയനാട്ടില്‍ കരിങ്കല്‍ ഖനനം പൂര്‍ണമായും നിരോധിച്ചു

വയനാട്: വയനാട്ടിലെ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളില്‍ കരിങ്കല്‍ ഖനനം പൂര്‍ണമായും നിരോധിച്ചുകൊണ്ട് വീണ്ടും ഉത്തരവായി. ജില്ലാകളക്ടര്‍ ബി.എസ് തിരുമേനിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരം ക്വാറി ഉടമകളുടെ വാദം കേട്ട ശേഷമാണ് ജില്ലാ...

കൊടുംവരള്‍ച്ച: വെള്ളവും തീറ്റയും കിട്ടാതെ കാട്ടാനകള്‍ ചരിയുന്നു

കല്‍പ്പറ്റ: നാട് കൊടും വരള്‍ച്ചയിലേക്ക് നീങ്ങിയതോടെ വെള്ളവും തീറ്റയും കിട്ടാതെ കേരള അതിര്‍ത്തിയില്‍ കാട്ടാനകള്‍ വ്യാപകമായി ചരിയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ കേരള - തമിഴ്‌നാട് അതിര്‍ത്തിവനങ്ങളില്‍ ഒമ്പത് കാട്ടാനകളാണ് ചരിഞ്ഞത്. പുല്‍പ്പള്ളി...

വേനല്‍മഴയില്‍ വ്യാപക നാശനഷ്ടം

പനമരം: കാറ്റും മഴയും ഇടിമിന്നലും പനമരം പരിസരങ്ങളില്‍ വ്യാപക നാശനഷ്ടം.നിര്‍വാരത്ത് തെങ്ങ് വീണ് വീട് തകര്‍ന്നു നടവയലില്‍ ഇടിമിന്നലില്‍ നിരവധി വീടുകളിലെയും സ്ഥാപനങ്ങളിലെയും വൈദ്യുതോപകരണങ്ങളും ചിറ്റാലൂര്‍ക്കുന്ന് ക്ഷിരോല്‍പാദക സഹകരണസംഘത്തിലെ കൂളറിനും നാശനഷ്ടമുണ്ടായി. നീര്‍വാരം ടൗണിന്...

സൗഹൃദ കൂട്ടായ്മയായി സഞ്ചാരികളുടെ കോര്‍ മീറ്റ്‌

മാനന്തവാടി: പ്രകൃതിക്കൊപ്പം സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ 'സഞ്ചാരി'യുടെ യൂണിറ്റ് ഭാരവാഹികളുടെ (അഡ്മിന്‍മാരുടെ) മീറ്റ് മാനന്തവാടി ബോയ് ടൗണില്‍ നടന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സഞ്ചാരി യൂണിറ്റുകളില്‍ നിന്നുള്ള നൂറോളം...