Connect with us

Business

ഫാമിലി ബത്തേരിയിൽ പ്രവർത്തനം ആരംഭിച്ചു

നാലുനിലകളിലായി അത്യാധുനിക സൗകര്യങ്ങളോ‌ടെ ഏറ്റവും വലിയ വെഡിം​ഗ് കലക്ഷനുമായാണ് ഫാമിലി ബത്തേരിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

Published

|

Last Updated

ഫാമിലി വെഡിം​ഗ് സെന്ററിന്റെ 8ാമത്തെ ഷോറൂം സുൽത്താൻ ബത്തേരിയിൽ തുറന്നു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ ഐ സി ബാലകൃഷ്ണൻ (എംഎൽഎ, സുൽത്താൻ ബത്തേരി), പൊൻ ജയശീലൻ (എംഎൽഎ , ഗൂഡല്ലൂർ), ടി കെ രമേശ് (ചെയർമാൻ, ബത്തേരി മുൻസിപ്പാലിറ്റി), ജോജിൻ ടി ജോയ് (KVVES വയനാട് ജില്ലാ പ്രസിഡന്റ്‌), ഡോ. ജോസഫ് മാർ തോമസ് തിരുമേനി (ബത്തേരി ബിഷപ്പ്), കെ ജി ഗോപാലപിള്ള (പ്രസിഡന്റ് മഹാഗണപതി ക്ഷേത്രം, ബത്തേരി) എന്നിവർ പങ്കെടുത്തു.

സന്തോഷ് ആർക്കേഡ് കെട്ടിട ഉടമകളായ റോഷ്‌മ ഉമേഷ്‌, വിജി സിബി കുര്യൻ എന്നിവർ ആദ്യവില്പന ഏറ്റുവാങ്ങി. സൽവാർ സ്റ്റുഡിയോ ഉദ്‌ഘാടനം രേണു അഗർവാൾ (ഫാഷൻ സംരംഭക, ജയ്പൂർ) നിർവഹിച്ചു. ഫാമിലി വെഡിം​ഗ് സെന്റർ ചെയ്ർമാൻമാരായ കല്ലിൽ ഇമ്പിച്ചി അഹ്മദ് , പി എൻ അബ്ദുൽ ഖാദർ, ഡയറക്ടർമാരായ ഇ. കെ അബ്ദുൽബാരി, കെ ടി അബ്ദുസലാം, പി എ മുജീബ് റഹിമാൻ, ബത്തേരി ഷോറൂം ജനറൽ മാനേജർ സുബെെർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

നാലുനിലകളിലായി അത്യാധുനിക സൗകര്യങ്ങളോ‌ടെ ഏറ്റവും വലിയ വെഡിം​ഗ് കലക്ഷനുമായാണ് ഫാമിലി ബത്തേരിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ബജറ്റ് ഫ്രണ്ട്ലി ഡെയിലി വെയേഴ്സിനായുള്ള Heys, ഡിസൈനർ ബ്രൈഡൽ വെയേഴ്‌സിനായുള്ള Haya bridal studio, എക്സ്ക്ലൂസീവ് ഫൂട് വെയർ സെഷനായി Merza , ട്രെൻഡി ആഭരണങ്ങൾക്കായുള്ള Zella Fashion, പെർഫ്യൂം ബ്രാന്റുകൾക്കായുള്ള Amber, പ്രീമിയം വാച്ചുകൾക്ക് മാത്രമായുള്ള Timevault, ഇന്റീരിയർ ക്ലോത്തിം​ഗിനായുള്ള എക്സ്ക്ലൂസീവ് സ്റ്റോർ ​Grand home എന്നിവ ഫാമിലി വെഡിം​ഗ് സെന്ററിൽ ഒരുക്കിയിട്ടുണ്ട്.

എക്സ്ക്ലൂസീവ് ബ്രൈഡൽ കളക്ഷൻസ് അവതരിപ്പിക്കുന്ന Bride Ara , സ്പെഷ്യലി ഡിസൈൻഡ് സൽവാറുകൾക്കായുള്ള Salwar Studio, എത്നിക് വെയറുകൾക്ക് മാത്രമായുള്ള എക്സ്ക്ലൂസിവ് സെക്ഷൻ Ethnic Bay, ലേറ്റസ്റ്റ് Groom വെയേഴ്സ് അവതരിപ്പിക്കുന്ന Groom Couture എന്നിവ ബത്തേരി ഫാമിലിയുടെ മാത്രം പ്രത്യേകതയാണ്.

 

 

---- facebook comment plugin here -----

Latest