Kerala
വിനോദയാത്രക്കിടെ ഭക്ഷ്യവിഷബാധ; 24 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
സുല്‍ത്താന്‍ ബത്തേരി | വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. വയനാട് പുല്‍പ്പള്ളി ചേകാടി എ യു പി സ്‌കൂളിലെ 24 വിദ്യാര്‍ഥികള്‍ക്കാണ് വിഷബാധയേറ്റത്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഛര്‍ദി, തലവേദന, വയറുവേദന തുടങ്ങിയ അസ്വാസ്ഥ്യങ്ങളാണ് കുട്ടികള്‍ക്ക് അനുഭവപ്പെട്ടത്. വിനോദയാത്രക്ക് പോകുമ്പോള്‍ കൈവശം കരുതിയിരുന്ന ഭക്ഷണത്തില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്.
കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
---- facebook comment plugin here -----

