Connect with us

local body election 2025

നെല്ലിയാളം നഗരസഭാ; നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന്‌ ഗ്രാമവാസികള്‍

അഴുക്കുചാല്‍ നിര്‍മിച്ചിട്ടില്ലെങ്കില്‍ 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനും ഗ്രാമവാസികള്‍ തീരുമാനിച്ചു

Published

|

Last Updated

പന്തല്ലൂര്‍ | നെല്ലിയാളം നഗരസഭാ പരിധിയിലെ പന്തല്ലൂരിനടുത്ത എം ജി ആര്‍ നഗറില്‍ അഴുക്കുചാല്‍ നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വീടുകള്‍ക്ക് മുന്നില്‍ കറുപ്പ് കൊടി കെട്ടി. അഴുക്കുചാല്‍ നിര്‍മിച്ചിട്ടില്ലെങ്കില്‍ 2026ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനും ഗ്രാമവാസികള്‍ തീരുമാനിച്ചു. തീരുമാനം അടങ്ങിയ ഫ്ലക്‌സ് ബോര്‍ഡ് ഗ്രാമത്തില്‍ തൂക്കുകയും ചെയ്തിട്ടുണ്ട്.

അഴുക്കുചാല്‍ നിര്‍മിക്കണമെന്ന് നീണ്ടകാലമായി ജനങ്ങള്‍ ആവശ്യപ്പെട്ടു വരികയാണ്. ഇതുവരെ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.

Latest