Connect with us

Kerala

കുഴൽപണം പൂഴ്ത്തിയ സംഭവത്തിൽ നാല് പോലീസുകാർക്ക് എതിരെ കേസെടുത്തു

വയനാട് എസ്പി. നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേരത്തെ ഇവരെ സസ്പെൻഡ് ചെയ്തിരുന്നു.

Published

|

Last Updated

കൽപ്പറ്റ | കുഴൽപ്പണം പിടിച്ചെടുത്ത കേസിൽ നടപടിക്രമങ്ങൾ പാലിക്കാത്തതിനും കുഴൽപ്പണം കടത്തിയവരെ മർദ്ദിച്ചതിനും വയനാട് വൈത്തിരിയിലെ എസ് എച്ച് ഒ ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. എസ് എച്ച് ഒ. കെ അനിൽകുമാർ, ഉദ്യോഗസ്ഥരായ അബ്ദുൾ ഷുക്കൂർ, ബിനീഷ്, അബ്ദുൾ മജീദ് എന്നിവർക്കെതിരെയാണ് കേസ്.

വയനാട് എസ്പി. നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേരത്തെ ഇവരെ സസ്പെൻഡ് ചെയ്തിരുന്നു. മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളിൽ നിന്ന് വയനാട് വൈത്തിരിക്ക് സമീപം ചേലോട് വെച്ച് 3,30,000 രൂപയുടെ കുഴൽപ്പണമാണ് ഇവർ പിടിച്ചെടുത്തത്. എന്നാൽ, ഈ വിവരം കൃത്യമായി റിപ്പോർട്ട് ചെയ്തില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഉത്തരമേഖല ഐ ജി. ആണ് പോലീസുകാരെ സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടത്.

Latest