കഞ്ചാവ് കടത്ത്: പ്രതികള്‍ക്ക് 15 വര്‍ഷം കഠിന തടവ്

ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ മൈലാടിയില്‍ അഫ്‌സല്‍ (25), ഇരുമ്പുപാലം കുപ്പശ്ശേരി ധനീഷ് (30) എന്നിവരെയാണ് വടകര എന്‍ ഡി പി എസ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം.

ശ്രീറാം വെങ്കിട്ടരാമന് വീണ്ടും കുരുക്ക്; കട്ടപ്പന സ്വദേശിയുടെ ആത്മഹത്യക്ക് ഉത്തരവാദിയെന്ന്

വ്യാജ ആധാരമുണ്ടാക്കി ബന്ധുക്കള്‍ തന്റെ ഭൂമി കൈക്കലാക്കിയതായി ആരോപിച്ച് 2017ല്‍ ശ്രീറാമിന് ശിവന്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഇതില്‍ മനംനൊന്തായിരുന്നു ആത്മഹത്യയെന്നും പ്രദീപ് പരാതിയില്‍ ആരോപിക്കുന്നു.

ജീപ്പില്‍നിന്ന് കുഞ്ഞ് തെറിച്ചുവീണ സംഭവം; മാതാപിതാക്കള്‍ക്കെതിരെ കേസ്

തൊടുപുഴ: ഇടുക്കി രാജമലയില്‍ ഓടുന്ന ജീപ്പില്‍നിന്നും കുഞ്ഞ് തെറിച്ചുവീണ സംഭവത്തില്‍ അച്ഛനും അമ്മയ്ക്കും എതിരെ കേസ്. കുഞ്ഞിനെ അശ്രദ്ധമായി കൈകാര്യം ചെയ്‌തെന്ന് കാണിച്ചാണ് ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി് മൂന്നാര്‍...

കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട്: ജോയ്‌സ് ജോര്‍ജിന്റെ പേരിലുള്ള പട്ടയവും തണ്ടപ്പേരും റദ്ദാക്കി

ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് നടപടി. ബ്ലോക്ക് നമ്പര്‍ 58 ലെ 120, 121, 115, 118, 116 എന്നീ തണ്ടപ്പേരുകള്‍ ആണ് റദ്ദ് ചെയ്തത്.

തൃശൂര്‍, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട്

ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യാത

ആയിരം സാന്ത്വന കിറ്റുകളുമായി ഇടുക്കി എസ് വൈ എസ്

കനത്ത പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന മലയോര ജനതയെ അതിജീവനത്തിന് കൈ പിടിച്ചുയർത്താൻ ആയിരം സാന്ത്വന കിറ്റുകളുമായി എസ് വൈ എസ് ഇടുക്കി ജില്ലാ കമ്മിറ്റി

ഒരു കുടുംബത്തിലെ മൂന്ന് പേര്‍ സ്വകാര്യ ഹോം സ്‌റ്റേയില്‍ മരിച്ച നിലയില്‍

കൊല്ലം സ്വദേശിയായ വിഷ്ണു, ഭാര്യ ജീവ, ജീവയുടെ അമ്മ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ തുറന്നു

വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്നാണ് ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നത്.

നെടുങ്കണ്ടം കസ്റ്റഡി മരണം: മൂന്നു പോലീസുകാര്‍ കൂടി അറസ്റ്റില്‍

സ്‌റ്റേഷനിലെ എ എസ് ഐ ആയിരുന്ന റോയ് പി വര്‍ഗീസ്, സിവില്‍ പോലീസുദ്യോഗസ്ഥന്‍ ജിതിന്‍ കെ ജോര്‍ജ്ജ്, ഹോം ഗാര്‍ഡ് കെ എം ജെയിംസ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്ന പോലീസുകാരുടെ എണ്ണം ഏഴായി.

നെടുങ്കണ്ടം സ്റ്റേഷനിലെ മര്‍ദനാരോപണം; പ്രതി സ്റ്റേഷനില്‍ വിളയാടിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ഭാര്യാപിതാവ് നല്‍കിയ പരാിയിൽ പോലീസ് കസ്റ്റഡയിലെടുത്ത തന്നെ പോലീസുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് ഹക്കീം ആരോപിച്ചിരുന്നത്. ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമായിരുന്നു മര്‍ദനമെന്നും തന്നെ സെല്ലിലേക്ക് എടുത്തെറിഞ്ഞുവെന്നും ഇയാള്‍ പറഞ്ഞിരുന്നു.