Kerala
പോലീസിനെ കത്തിവീശി പേടിപ്പിച്ച് കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍
പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച സഫര്‍ (36), അനസ് (26) എന്നിവരാണ് പിടിയിലായത്.
പാലക്കാട്|വടക്കഞ്ചേരിയില്‍ പോലീസിനെ കത്തിവീശി പേടിപ്പിച്ച് കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച സഫര്‍ (36), അനസ് (26) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. പീച്ചി, മണ്ണുത്തി സ്റ്റേഷനുകളിലായി എട്ട് കേസുകളില്‍ പ്രതിയായ രാഹുലിനെ പിടികൂടാനായി മണ്ണുത്തി പോലീസ് വടക്കഞ്ചേരിയില്‍ എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്.
ഒല്ലൂക്കര മുളയം സിനു ആന്റണിയെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയത്. എന്നാല്‍ പ്രതിയെ രക്ഷപ്പെടാന്‍ സഫറും അനസും സഹായിക്കുകയായിരുന്നു. പ്രതി രാഹുലിനെ പോലീസിന് ഇതുവരേയും കണ്ടെത്താനായിട്ടില്ല.
---- facebook comment plugin here -----

