Kerala
സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ്; നടൻ ജയസൂര്യക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
ജനുവരി ഏഴിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി നോട്ടീസ് നൽകിയത്.
കൊച്ചി| സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യക്ക് വീണ്ടും ഇഡി നോട്ടീസ്. ജനുവരി ഏഴിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി നോട്ടീസ് നൽകിയത്. സ്ഥാപന ഉടമയായ തൃശൂർ സ്വദേശി സാദിഖ് റഹീമുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വീണ്ടും പരിശോധന നടത്തും. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തി ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു.
രണ്ടുവർഷം മുമ്പ് ഏറെ വിവാദമായ കേസാണിത്. ഓൺലൈൻ ലേല ആപ്പായ സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു പരാതി. കേസിൽ സ്ഥാപന ഉടമയായ സാദിഖ് റഹീമിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
---- facebook comment plugin here -----


