Kerala
കോഴിക്കോട് ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ആള്‍ക്കൂട്ട മര്‍ദനം; പരാതി നല്‍കി
ഗുഡ്‌സ് ഓട്ടോറിക്ഷ ബൈക്കില്‍ തട്ടിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
കോഴിക്കോട്|കോഴിക്കോട് തിരുവള്ളൂരില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ക്കു നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി. കല്പത്തൂര്‍ സ്വദേശിയായ യുവാവിനു നേരെയാണ് ആക്രമണമുണ്ടായത്. ഗുഡ്‌സ് ഓട്ടോറിക്ഷ ബൈക്കില്‍ തട്ടിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
തിങ്കളാഴ്ച രാത്രി 7.30നാണു സംഭവം. സംഭവത്തില്‍ യുവാവിന്റെ ബന്ധുക്കള്‍ വടകര പോലീസില്‍ പരാതി നല്‍കി. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
---- facebook comment plugin here -----


