Connect with us

local body election 2025

ജ്യേഷ്ഠന്റെ ഭാര്യ എല്‍ ഡി എഫ്, അനിയന്റേത് യു ഡി എഫ്

വ്യത്യസ്ഥ വാര്‍ഡുകളിലായതിനാല്‍ നേര്‍ക്കുനേര്‍ മത്സരം ഇല്ല.

Published

|

Last Updated

മൂവാറ്റുപുഴ | ജ്യേഷ്ഠന്റെ ഭാര്യ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായപ്പോള്‍ അനിയന്റെ ഭാര്യ യു ഡി എഫ് സ്ഥാനാർഥി. പായിപ്ര ഗ്രാമപഞ്ചായത്തിലെ മുളവൂര്‍ ഡിവിഷനിലാണ് കുടുംബക്കാരുടെ മത്സരം നടക്കുന്നത്. വ്യത്യസ്ഥ വാര്‍ഡുകളിലായതിനാല്‍ നേര്‍ക്കുനേര്‍ മത്സരം ഇല്ല.

പായിപ്ര ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ സി പി ഐയുടെ സീറ്റില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി ഷാലിമ ഇബ്റാഹിം മുളാട്ട് ജനവിധി തേടുമ്പോള്‍ അഞ്ചാം വാര്‍ഡില്‍ മുസ്്ലിം ലീഗിന്റെ സീറ്റില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി ബിസ്മി സലാം മുളാട്ട് ജനവിധി തേടുന്നത്.

മുന്‍പഞ്ചായത്ത് അംഗമാണ് ബിസ്മി സലാം. ഷാലിമയുടെ കന്നി മത്സരമാണ്. ഇബ്റാഹീം സി പി ഐ മുളവൂര്‍ പള്ളിപ്പടി ബ്രാഞ്ച് സെക്രട്ടറിയാണ്. സലാം മുസ്്ലിം ലീഗ് ആറാം വാര്‍ഡ് ശാഖാ ട്രഷറര്‍ ആണ്. രണ്ട് പേരും ആറാം വാര്‍ഡിലെ വോട്ടറും അയല്‍വക്കക്കാരുമാണ്.

Latest