Kerala
കേന്ദ്രത്തിന്റെ ലേബര്‍ കോഡ്: അതേപടി നടപ്പാക്കാന്‍ കേരളം തയ്യാറല്ലെന്ന് മന്ത്രി ശിവന്‍കുട്ടി
ലേബര്‍ കോഡുമായി ബന്ധപ്പെട്ട ചര്‍ച്ചക്കായി നാളെ ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാറിന്റെ ലേബര്‍ കോഡ് പരിഷ്‌കരണ വ്യവസ്ഥകള്‍ക്കെതിരെ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കി തൊഴില്‍-വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കോഡ് അതേപടി നടപ്പാക്കാന്‍ കേരളം തയ്യാറല്ലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ലേബര്‍ കോഡുമായി ബന്ധപ്പെട്ട ചര്‍ച്ചക്കായി നാളെ ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
പുതിയ ലേബര്‍ കോഡുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ രൂപവത്കരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ടായെന്നും എന്നാല്‍ കോഡ് അതേപടി നടപ്പാക്കാന്‍ കേരളം തയ്യാറായില്ലെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----


