Kerala
പണമോ രേഖകളോ ഇല്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കരുത്; ആശുപത്രികള്‍ക്ക് മാര്‍ദനിര്‍ദേശവുമായി ഹൈക്കോടതി
അത്യാഹിതത്തില്‍ എത്തുന്ന രോഗികളെ പരിശോധിക്കണം. തുടര്‍ചികിത്സ വേണമെങ്കില്‍ ആശുപത്രി മാറ്റണം. ഡിസ്ചാര്‍ജ് സമയം, പരിശോധനാ ഫലങ്ങള്‍ കൈമാറണം. ചികിത്സാ നിരക്ക് പ്രദര്‍ശിപ്പിക്കണം.
കൊച്ചി | ആശുപത്രികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി. അത്യാഹിതത്തില്‍ എത്തുന്ന രോഗികളെ പരിശോധിക്കണം. പണമോ രേഖകളോ ഇല്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കരുത്. തുടര്‍ചികിത്സ വേണമെങ്കില്‍ ആശുപത്രി മാറ്റണം. ഇതിനുള്ള ഉത്തരവാദിത്വം ഏല്‍ക്കണം.
ഡിസ്ചാര്‍ജ് സമയം, പരിശോധനാ ഫലങ്ങള്‍ കൈമാറണം. ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണം.
ആശുപത്രികളില്‍ പരാതി പരിഹാര ഡെസ്‌ക് വേണം. പരാതികള്‍ ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കണം. പരിഹരിക്കപ്പെടാത്തവ ഡി എം ഒക്ക് കൈമാറണം.
---- facebook comment plugin here -----



