Connect with us

Saudi Arabia

ഓൺ-ടൈം ഫ്ലൈറ്റ് പ്രകടനം;സഊദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം ആഗോളതലത്തിൽ മൂന്നാം സ്ഥാനത്ത്

.വിമാനത്താവളത്തിന്റെ വിപുലമായ പ്രവർത്തന കാര്യക്ഷമതയും മെച്ചപ്പെട്ട യാത്രാ സേവന നിലവാരവുമാണ് പുതിയ  നേട്ടത്തെ പ്രതിഫലിപ്പിക്കുന്നത്

Published

|

Last Updated

റിയാദ്|അന്താരാഷ്ട്ര വ്യോമയാന അനലിറ്റിക്സ്, പ്രവർത്തന പ്രകടന കമ്പനിയായ സിറിയത്തിന്റെ 2025 ഒക്ടോബർ റിപ്പോർട്ട് പ്രകാരം, സഊദി  അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം ഓൺ-ടൈം ഫ്ലൈറ്റ് പ്രകടനത്തിൽ 92.40% എന്ന ഓൺ-ടൈം ഡിപ്പാർച്ചർ നിരക്കോടെ ആഗോളതലത്തിൽ മൂന്നാം സ്ഥാനം നേടി മിഡിൽ ഈസ്റ്റിലെ മികച്ച വിമാനത്താവളമായി മാറി. വിമാനത്താവളത്തിന്റെ വിപുലമായ പ്രവർത്തന കാര്യക്ഷമതയും മെച്ചപ്പെട്ട യാത്രാ സേവന നിലവാരവുമാണ് പുതിയ  നേട്ടത്തെ പ്രതിഫലിപ്പിക്കുന്നത്. വ്യോമയാന പരിപാടിയുടെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതോടപ്പം അസീർ മേഖലയിലെ ടൂറിസത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയെ പിന്തുണയ്ക്കുന്ന ഒരു പ്രധാന കേന്ദ്രമെന്ന പദവിയെ  ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കാണ് വഹിക്കുന്നത്.

വിമാനത്താവള ശേഷിയിലും യാത്രാ അനുഭവത്തിലും ഗണ്യമായ നവീകരണം നൽകാൻ പോകുന്ന പുതിയ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനായുള്ള മാസ്റ്റർ പ്ലാൻ പ്രഖ്യാപനം, പുതിയ വിമാനത്താവളത്തിൽ അസീർ മേഖലയുടെ പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വാസ്തുവിദ്യാ രൂപകൽപ്പനയിലായിരിക്കും നിർമ്മാണം. നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രതിവർഷ യാത്രക്കാരുടെ ശേഷി നിലവിലെ 1.8 ദശലക്ഷത്തിൽ നിന്ന് 13 ദശലക്ഷത്തിലധികമായി ഉയരുകയും ചെയ്യും.

 

 

Latest