Connect with us

Kerala

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ വീണ്ടും പോലീസ് കസ്റ്റഡിയില്‍

പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നതിനാല്‍ ഇയാളുടെ മാനസികനില പരിശോധിക്കും

Published

|

Last Updated

കൊച്ചി|കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ വീണ്ടും പോലീസ് കസ്റ്റഡിയില്‍. തിരുവന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്നലെ രാത്രിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നതിനാല്‍ ബണ്ടിയുടെ മാനസികനില പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചു. നേരത്തെ ബണ്ടി ചോറിനെ കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് എത്തിയെന്നാണ് ബണ്ടി ചോര്‍ പോലീസിനോട് പറഞ്ഞത്.

തന്റെ ജീവിതകഥ ആസ്പദമാക്കി രണ്ട് സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. ഇതില്‍ തന്റെ അനുമതി തേടിയിരുന്നില്ല. അഭിഭാഷകരമായി സംസാരിച്ച് നിയമപരമായി മുന്നോട്ടുപോകാനാണ് തിരുവനന്തപുരത്ത് എത്തിയതെന്നും ബണ്ടി പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോള്‍ മറ്റു പല കാര്യങ്ങളാണ് ബണ്ടി പറയുന്നത്. ഈ സാഹചര്യത്തിലാണ് മാനസിക നില പരിശോധിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. ബണ്ടി  കേരളത്തിൽ തുടരുന്നിടത്തോളം  നിരീക്ഷണം ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest