Kerala
രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിടുമെന്ന കെ സുധാകരന്റെ പരാമര്‍ശം; പാര്‍ട്ടി അനുമതിയില്ലെന്ന് കെ മുരളീധരന്‍
സുധാകരന്റെ പരാമര്‍ശത്തില്‍ പാര്‍ട്ടി അന്വേഷണം നടക്കുകയാണെന്നും മുരളീധരന്‍
തിരുവനന്തപുരം | ലൈംഗികാരോപണളെ തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരനെ തള്ളി കെ മുരളീധരന്‍. സുധാകരന്റെ പരാമര്‍ശത്തില്‍ പാര്‍ട്ടി അന്വേഷണം നടക്കുകയാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഓരോ പ്രദേശത്തും ആരൊക്കെ പ്രചരണത്തിനിറങ്ങണമെന്ന് അവിടുത്തെ സ്ഥാനാര്‍ഥികള്‍ തീരുമാനിക്കും. എന്നാല്‍, നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന് നേതാക്കളോടൊപ്പം വേദി പങ്കിടാന്‍ അനുമതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിക്ക് കൂടുതല്‍ നടപടി ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ല. പെണ്‍കുട്ടി മുന്നോട്ടുവന്നാല്‍ പൊതുസമൂഹം പിന്തുണ നല്‍കുമെന്നും കെ മുരളീധരന്‍
രാഹുല്‍ നിരപരാധിയാണെന്നും രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയിയെന്നുമായിരുന്നു ഇന്നലെ കെ സുധാകരന്‍ പറഞ്ഞത്. . രാഹുല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകണം.രാഹുലുമായി വേദി പങ്കിടുമെന്നും സുധാകരന്‍ പ്രതികരിച്ചിരുന്നു



